ട്രെയിനിൽ ഉച്ചത്തിൽ പാട്ടു കേൾ‌ക്കുന്നത് വിലക്കി ഇന്ത്യന്‍ റെയിൽവേ 
India

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ 'പണികിട്ടും', പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും ഉച്ചത്തില്‍ പാട്ടു കേള്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും ഉച്ചത്തില്‍ പാട്ടു കേള്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ. മൊബൈല്‍ ഫോണില്‍ സ്പീക്കര്‍ മോഡില്‍ ഓഡിയോയോ വിഡിയോയോ പ്ലേ ചെയ്ത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന യാത്രക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുക. സഹയാത്രികര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കാന്‍ മൊബൈല്‍ ഫോണുകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും ഇന്ത്യന്‍ റെയില്‍വേ അഭ്യര്‍ഥിച്ചു.

ഇയര്‍ഫോണുകള്‍ ഉപയോഗിക്കാനും ഫോണ്‍ സംഭാഷണങ്ങള്‍ കുറഞ്ഞ ശബ്ദത്തില്‍ കേള്‍ക്കാനും റെയില്‍വേ യാത്രക്കാരോട് ആവശ്യപ്പെട്ടു. യാത്രയ്ക്കിടെ മൊബൈല്‍ ഫോണുകളോ മറ്റു ഉപകരണങ്ങളോ ഉപയോഗിച്ച് സംഗീതമോ വിഡിയോയോ പ്ലേ ചെയ്യുന്നത് മൂലം സഹയാത്രികര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ഉച്ചത്തിലുള്ളതും ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്നതുമായി ഫോണ്‍ സംഭാഷണങ്ങളും റിങ്‌ടോണുകളും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. പ്രത്യേകിച്ച് എസി കോച്ചുകള്‍ പോലുള്ള ക്ലോസ്ഡ് സ്ഥലങ്ങളില്‍ യാത്രക്കാരെ അലോസരപ്പെടുത്തിയേക്കാമെന്നും ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി.

ജന്‍ വിശ്വാസ് (ഭേദഗതി) നിയമം 2026 അനുസരിച്ച് ശല്യം ഉണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റത്തിന് ആയിരം രൂപ പിഴ, കൂടാതെ റെയില്‍വേയില്‍ നിന്ന് പുറത്താക്കല്‍, പാസ് അല്ലെങ്കില്‍ ടിക്കറ്റ് കണ്ടുകെട്ടല്‍ എന്നി നടപടികള്‍ നേരിടേണ്ടി വരും. ഉച്ചത്തില്‍ വെയ്ക്കുന്നത് നിര്‍ത്താന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടും നിയമലംഘനം തുടര്‍ന്നാല്‍ ആറുമാസം വരെ തടവോ 5000 രൂപ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്നും റെയില്‍വേ മുന്നറിയിപ്പ് നല്‍കി.

passengers playing loud music in trains, Railways warns

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: പിണറായി വിജയന്‍ പൊലീസ് കസ്റ്റഡിയില്‍

മെസി വിവാദം: സ്പോണ്‍സറുടെ കണക്ക് 70 കോടി, സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!

രാത്രി മനസ്സിൽ അമിതചിന്ത ഉരുണ്ടുകൂടുന്നുണ്ടോ? ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട 6 കാര്യങ്ങൾ

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു