ആശുപത്രിയില്‍ തീ അണയ്ക്കാനായി അഗ്നിശമന സേന എത്തിയപ്പോള്‍ 
India

മുസാഫര്‍പുരിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം; 3 രോഗികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

പട്‌ന: ബിഹാറിലെ മുസാഫര്‍പുരിലുള്ള ആശുപത്രി കെട്ടിടത്തില്‍ തീപിടിച്ച് മൂന്ന് രോഗികള്‍ക്ക് ദാരുണാന്ത്യം. പ്രസാദ് ഹോസ്പിറ്റലിന്റെ ഐസിയു വാര്‍ഡിലാണ് തീ പടര്‍ന്നത്. നിരവധി പേര്‍ക്ക് പൊള്ളലേറ്റു.

സംഭവ സ്ഥലത്ത് അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 20ലേറെ പേരെ പുറത്തെത്തിച്ചു. പലരുടേയും നില ഗുരുതരമാണ്. തീ ഇതുവരെ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ റസ്‌റ്റോറന്റിലുണ്ടായ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെ രാജ്യത്തെ നടുക്കി വീണ്ടും മറ്റൊരു തീപിടിത്തമുണ്ടായിരിക്കുന്നത്. ഗുരുതര നിലയിലുള്ള രോഗികളെ പ്രവേശിപ്പിച്ചിരുന്ന ഐസിയു വാര്‍ഡില്‍ തീപടര്‍ന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

3 patients dead, over 20 rescued after massive fire at Bihar hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ എവിടെ ഇരിക്കണം? ഇന്ത്യ ഗേറ്റിലോ ജന്തർ മന്ദറിലോ? ഒരിടം പറയൂ'; പോലീസിനെ ചോദ്യം ചെയ്ത് രാഹുൽ; ആകാശവാണി ഭവനിലേക്ക് ഇരച്ചുകയറി പ്രതിപക്ഷ നേതാക്കളും

സുഗതന്‍ ജയില്‍മോചിതനായി; സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി, വരവേറ്റ് ബിജെപി പ്രവര്‍ത്തകര്‍ ( വീഡിയോ)

വിദ്യാസമുന്നതി മെറിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

മുടികൊഴിച്ചിൽ കുറയ്ക്കാൻ കറിവേപ്പില; എണ്ണ തയ്യാറാക്കേണ്ടത് എങ്ങനെ?

സം​ഗീത് പ്രതാപിന്റെ ഫാന്റസി ഡ്രാമ, 'മെഡിക്കൽ മിറക്കിൾ' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം