പ്രതീകാത്മക ചിത്രം 
India

ഗര്‍ഭിണിയാവാത്തതില്‍ സ്ഥിരമായി കുത്തുവാക്ക്; 55കാരിയെ മരുമകള്‍ കുത്തിക്കൊന്നു, കണ്ണു ചൂഴ്‌ന്നെടുത്തു

ബീഹാറില്‍ 55കാരിയെ മരുമകള്‍ കുത്തിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബീഹാറില്‍ 55കാരിയെ മരുമകള്‍ കുത്തിക്കൊന്നു. തലയില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിയും കണ്ണ് ചൂഴ്‌ന്നെടുത്തുമാണ് യുവതി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.

പട്‌ന പര്‍സ ബസാര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 33 വയസുള്ള ലളിത ദേവിയാണ് അമ്മായിയമ്മ ധര്‍മ്മശീല ദേവിയെ കൊലപ്പെടുത്തിയത്. തലയില്‍ നിരവധി തവണയാണ് ആക്രമിച്ചത്. കൊലപാതകത്തിന് ശേഷം സ്ത്രീയുടെ കണ്ണ് കുത്തിപൊട്ടിച്ചതായും പൊലീ്‌സ് പറയുന്നു.

കൃത്യം നടക്കുന്ന സമയത്ത് മകനും ഭര്‍ത്താവും വീട്ടില്‍ ഉണ്ടായിരുന്നില്ല. 55കാരിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ലളിത ദേവിയെ നാട്ടുകാര്‍ രക്ഷിച്ചു. തീകൊളുത്തി ജീവനൊടുക്കാനാണ് ശ്രമിച്ചത്.

40 ശതമാനം പൊള്ളലേറ്റ ലളിത ദേവി പട്‌ന മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കഴിഞ്ഞ കുറെ നാളുകളായി ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. കുഞ്ഞില്ലാത്തതിനെ ചൊല്ലി മരുമകളോട് സ്ഥിരമായി 55കാരി മോശമായി പെരുമാറിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

റിവര്‍ ഇന്‍ഡി ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)

റാഫിയയ്ക്കൊരു മൂലകോശ ദാതാവിനെ തേടി ഒഴുകിയെത്തി മനുഷ്യസ്നേഹം; അരീക്കോട് കണ്ടത് പ്രതീക്ഷയുടെ ജനക്കൂട്ടം