തീവണ്ടി പാളം തെറ്റിയ നിലയില്‍/ പിടിഐ 
India

പാളം തെറ്റിയത് അറിയാതെ വാഗണുമായി കുതിച്ചു പാഞ്ഞ് എന്‍ജിന്‍; നിലവിളിച്ചുകൊണ്ട് ഓടി ആളുകള്‍ ( വീഡിയോ)

കല്‍ക്കരിയുമായി പോയ ട്രെയിനിന്റെ 53 വാഗണുകളാണ് പാളം തെറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്


ധന്‍ബാദ് : പാളം തെറ്റിയത് അറിയാതെ ചരക്കുതീവണ്ടിയുടെ വാഗണുമായി എന്‍ജിന്‍ അതിവേഗം കുതിച്ചത് കിലോമീറ്ററുകളോളം. ധന്‍ബാദ് ഡിവിഷനിലെ ഗയ-കോഡര്‍മ സെക്ഷനില്‍ കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. 

പാളം തെറ്റി മറിഞ്ഞ വാഗണുമായി എന്‍ജിന്‍ കുതിച്ചു പായുന്നത് കണ്ട് ആളുകള്‍ പേടിച്ച് ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെ 6.24 ഓടെയാണ് കോഡര്‍മ-മാന്‍പൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ചരക്കു തീവണ്ടി പാളം തെറ്റുന്നത്. 

കല്‍ക്കരിയുമായി പോയ ട്രെയിനിന്റെ 53 വാഗണുകളാണ് പാളം തെറ്റിയത്. ഇതേത്തുടര്‍ന്ന് ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

SCROLL FOR NEXT