ഹഥ്‌റസ് ദുരന്തത്തില്‍ മരിച്ചവര്‍  ഫയല്‍ ചിത്രം
India

പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു; ഹഥ്‌റസ് ദുരന്തം ആസൂത്രിതമെന്ന് ഭോല ബാബ

വിഷം തളിച്ച ശേഷം അവര്‍ സ്ഥലം വിട്ടതായും മൂന്‍കൂട്ടി ആസുത്രണം ചെയ്ത ശേഷം അവര്‍ പദ്ധതി നടപ്പാക്കുകയായിരുന്നെന്നും അഭിഭാഷകന്‍ എപി സിങ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഹഥ്‌റസിലെ സത്സംഗിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കാനിടയായ അപകടത്തിന് കാരണം പരിപാടിക്കിടെ ചിലയാളുകള്‍ വിഷം തളിച്ചതാണെന്ന് ഭോല ബാബയുടെ അഭിഭാഷകന്‍ എപി സിങ്. വിഷം തളിച്ച ശേഷം അവര്‍ സ്ഥലം വിട്ടതായും മൂന്‍കൂട്ടി ആസുത്രണം ചെയ്ത ശേഷം അവര്‍ പദ്ധതി നടപ്പാക്കുകയായിരുന്നെന്നും അഭിഭാഷകന്‍ എപി സിങ് പറഞ്ഞു.

ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പരിപാടിക്കിടെയെത്തിയ അജ്ഞാതശക്തികള്‍ വിഷം തളിച്ചതോടെയാണ് കുടുതല്‍ പേര്‍ ബോധം കെട്ടുവീണതെന്നും അദ്ദേഹം പറഞ്ഞു. ഹഥ്‌റസിലെ ഫുലാരി ഗ്രാമത്തില്‍ ജൂലായ് രണ്ടിനായിരുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ഭോല ബാബയുടെ സത്സംഗ് പരിപാടി നടന്നത്. സംഭവവുമായി ബന്ധപ്പെട്ട മുഖ്യസംഘാടകനായ ദേവപ്രകാശ് മധുകറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി രണ്ടാഴ്ചത്തെ ജ്യഡൂഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മധുകറിനെ ജൂലായ് അഞ്ചിന് ഡല്‍ഹിയില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൂടാതെ മറ്റ് രണ്ട് പ്രതികളായ രാംപ്രകാശ്, സഞ്ജു യാദവ് എന്നിവരും അറസ്റ്റിലായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന് കാരണം സാമൂഹികവിരുദ്ധരാണെന്ന് നേരത്തെ ഭോല ബാബ അഭിപ്രായപ്പെട്ടിരുന്നു. ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ ഭോല ബാബ മരണത്തില്‍ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. ഈ വേദന താങ്ങാനുള്ള ശക്തി ദൈവം നിങ്ങള്‍ക്ക് നല്‍കട്ടെയെന്നും സാമൂഹിക വിരുദ്ധരെ സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും ഭോല ബാബയുടെ പ്രതികരണം.

80,000 പേരെ പങ്കെടുപ്പിക്കാന്‍ അനുമതിയുണ്ടായിരുന്ന പരിപാടിയില്‍ 2.5 ലക്ഷം പേര്‍ പങ്കെടുത്തുവെന്നാണ് കണ്ടെത്തല്‍. ആള്‍ദൈവത്തിന്റെ കാറിന്റെ അടിയിലെ മണ്ണെടുക്കാനുള്ള ശ്രമച്ചിനിടെയാണ് തിക്കിലും തിരക്കിലുംപെട്ട് 121-ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ചവരില്‍ കൂടുതല്‍പ്പേരും കുട്ടികളും സ്ത്രീകളുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT