

ന്യൂഡല്‍ഹി: റഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ഇരു രാജ്യങ്ങളിലുമായി മൂന്നു ദിവസമാണ് മോദി ചെലവഴിക്കുക. നാലു പതിറ്റാണ്ടിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയയില്‍ എത്തുന്നത്.
ഇന്ത്യ - ഓസ്ട്രിയ നയതന്ത്രബന്ധം 75 വര്‍ഷം പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ സന്ദര്‍ശനം. ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലെ ഒരു പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്. 1983-ല്‍ ഇന്ദിര ഗാന്ധിയാണ് അവസാനമായി രാജ്യം സന്ദര്‍ശിച്ചത്. 1949-ല്‍ ആണ് ഇന്ത്യ ഓസ്ട്രിയയുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നത്. തുടര്‍ന്ന് 1955-ല്‍ ജവഹര്‍ലാല്‍ നെഹ്റു ഓസ്ട്രിയ സന്ദര്‍ശിച്ചു. പിന്നീട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1971-ല്‍ ഓസ്ട്രിയയില്‍ സന്ദര്‍ശനം നടത്തിയിരുന്നു
തുടര്‍ന്ന് 1980-ല്‍ അന്നത്തെ ഓസ്ട്രിയന്‍ ചാന്‍സലര്‍ ബ്രൂണോ ക്രെയ്സ്‌കി ഇന്ത്യയിലുമെത്തിയിരുന്നു. 1983-ല്‍ ഇന്ദിര ഗാന്ധി ഗാന്ധി വീണ്ടും ഓസ്ട്രിയ സന്ദര്‍ശിച്ച. 1984-ല്‍ അന്നത്തെ ചാന്‍സലര്‍ ഫ്രെഡ് സിനോവാട്ട്സ് ഇന്ത്യയും സന്ദര്‍ശിച്ചു. 1983-ലെ സന്ദര്‍ശന വേളയില്‍ ജൂണ്‍ 16 മുതല്‍ 18 വരെ ഇന്ദിര ഗാന്ധി വിയന്നയിലും ചെലവിട്ടിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്ദിര ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് മറ്റൊരു പ്രധാനമന്ത്രിയും ഓസ്ട്രിയ സന്ദര്‍ശിച്ചിട്ടില്ലെങ്കിലും രാഷ്ട്രപതി തലത്തിലുള്ള സന്ദര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1999-ല്‍ രാഷ്ട്രപതി കെആര്‍ നാരായണന്‍ ഓസ്ട്രിയ സന്ദര്‍ശിച്ചു. 2005ല്‍ ഓസ്ട്രിയന്‍ പ്രസിഡന്റ് ഹെയ്ന്‍സ് ഫിഷര്‍ ഇന്ത്യയിലെത്തി. 2010-ല്‍ ഓസ്ട്രിയന്‍ വൈസ് ചാന്‍സലര്‍ ജോസഫ് പ്രോള്‍, 2011-ല്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ തുടങ്ങിയവര്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി.
22ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ക്ഷണപ്രകാമാണ് പ്രധാനമന്ത്രി എത്തുന്നത്. ഇന്നും നാളെയുമാണ് മോദി മോസ്കോയില്‍ ചെലവിടുക. യാത്രയുടെ രണ്ടാം ഘട്ടത്തില്‍, ഓസ്ട്രിയന്‍ ചാന്‍സലറുടെ ക്ഷണപ്രകാരം 9-10 തീയതികളില്‍ ഓസ്ട്രിയ സന്ദര്‍ശിക്കും. നരേന്ദ്ര മോദിയുടെ ഓസ്ട്രിയയിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ 2022 ഡിസംബര്‍ 31 മുതല്‍ 2023 ജനുവരി 3 വരെ ഓസ്ട്രിയ സന്ദര്‍ശിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
