മദ്രാസ് ഹൈക്കോടതി/ഫയല്‍ 
India

ആരാധനാ മൂര്‍ത്തിയില്‍ വിശ്വാസമുള്ള അഹിന്ദുവിന്റെ ക്ഷേത്ര പ്രവേശനം തടയാനാവില്ല: ഹൈക്കോടതി

ക്രിസ്ത്യാനിയായ യേശുദാസ് പാടിയ ഭക്തിഗാനങ്ങള്‍ എത്രയെത്ര ക്ഷേത്രങ്ങളിലാണ് കേള്‍പ്പിക്കുന്നതെന്ന് കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ആരാധനാ മൂര്‍ത്തിയില്‍ വിശ്വാസമുള്ളവരെ മതത്തിന്റെ പേരില്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍നിന്നു വിലക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. തിരുവട്ടാര്‍ ക്ഷേത്രത്തിലെ കുംഭാഭിഷേക മഹോത്സവത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് അഹിന്ദുക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ പിഎന്‍ പ്രകാശും ആര്‍ ഹേമലതയും തള്ളി.

കുംഭാഭിഷേകത്തില്‍ പങ്കെടുക്കുന്നതിന് ജാതിമത ഭേദമെന്യേ ആളുകളെ ക്ഷണിച്ചുകൊണ്ട് പുറത്തിറക്കിയ ക്ഷണക്കത്തിനെ ചോദ്യം ചെയ്ത് സി സോമന്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. ക്ഷണിക്കപ്പെട്ടിട്ടുള്ള മന്ത്രി ക്രിസ്തുമത വിശ്വാസിയാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കടുത്ത വിമര്‍ശനത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്.

കുംഭാഭിഷേകം പോലെയുള്ള ഒരു ഉത്സവത്തിന് വരുന്നവരുടെ മതം എങ്ങനെ പരിശോധിക്കുമെന്ന് കോടതി ആരാഞ്ഞു. ഏതു മതത്തില്‍ പെട്ടയാള്‍ ആയാലും ആരാധനാമൂര്‍ത്തിയില്‍ വിശ്വാസമുണ്ടെങ്കില്‍ എങ്ങനെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു തടയാനാവുക? ക്രിസ്ത്യാനിയായ യേശുദാസ് പാടിയ ഭക്തിഗാനങ്ങള്‍ എത്രയെത്ര ക്ഷേത്രങ്ങളിലാണ് കേള്‍പ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. 

വേളാങ്കണ്ണി പള്ളിയിലും നാഗൂര്‍ ദര്‍ഗയിലും ഹിന്ദുക്കളും പോവാറുണ്ടെന്ന് കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'