ലിഫ്റ്റില്‍ സ്‌കൂള്‍ കുട്ടിയെ ആക്രമിക്കുന്ന വളര്‍ത്തുനായയുടെ ദൃശ്യം 
India

സ്‌കൂളില്‍ പോകാന്‍ അമ്മയ്‌ക്കൊപ്പം ലിഫ്റ്റില്‍; കുട്ടിയുടെ കൈ വളര്‍ത്തുനായ കടിച്ചുപറിച്ചു- വീഡിയോ 

ഉത്തര്‍പ്രദേശില്‍ ലിഫ്റ്റില്‍ സ്‌കൂള്‍ കുട്ടിയെ വളര്‍ത്തുനായ കടിച്ചു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ലിഫ്റ്റില്‍ സ്‌കൂള്‍ കുട്ടിയെ വളര്‍ത്തുനായ കടിച്ചു. അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് പോകുന്ന സമയത്താണ് ലിഫ്റ്റില്‍ വച്ച് കുട്ടിയ്ക്ക് വളര്‍ത്തുനായയുടെ കടിയേറ്റത്. വളര്‍ത്തുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിക്ക് നാലു കുത്തിവെയ്പ് എടുത്തു.

ഗ്രേറ്റര്‍ നോയിഡയിലെ പാര്‍പ്പിട സമുച്ചയത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അമ്മയ്‌ക്കൊപ്പം സ്‌കൂളില്‍ പോകുന്നതിനാണ് കുട്ടി ലിഫ്റ്റില്‍ കയറിയത്. അതേ ലിഫ്റ്റില്‍ വളര്‍ത്തുനായയുമായി മറ്റൊരാളും കയറി. ഈ നായയാണ് കുട്ടിയെ കടിച്ചത്.

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലിഫ്റ്റില്‍ കയറി നിമിഷങ്ങള്‍ക്കകമാണ് വളര്‍ത്തുനായ കുട്ടിയെ കടിച്ചത്. കുട്ടിയുടെ കൈയിലാണ് കടിച്ചത്. നായ കുട്ടിയുടെ കൈ കടിച്ചുപറിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചുറ്റും അടഞ്ഞ സ്ഥലമായതിനാല്‍ നായയുമായി ലിഫ്റ്റില്‍ കയറുന്നത് അനുവദിക്കാന്‍ പാടില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തല്‍പ്പരനല്ല: കെ സി വേണുഗോപാല്‍

കഠിനമായ വേനൽച്ചൂട് മൈഗ്രെയിന് കാരണമാകുമോ? പ്രതിരോധം എങ്ങനെ?

വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍; പ്രതിപക്ഷ പ്രതിഷേധം; ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്നുവെന്ന് കെ സി വേണുഗോപാല്‍

പ്രതിമാസം 5,000, 10,000, 12,000...; പിപിഎഫ് നിക്ഷേപത്തിലൂടെ എങ്ങനെ കോടീശ്വരനാകാം?, കണക്ക് ഇങ്ങനെ

'ദോശ,ഇഡ്ഡലി, ചട്ണി'; ബംഗളൂരു ഡിജെ പരിധി വിട്ടു, പരാതി നൽകി ചെന്നൈ സൂപ്പർ കിങ്‌സ്

SCROLL FOR NEXT