Wangchuk x
India

'8.25 കിലോഗ്രാം ഭാരം കുറഞ്ഞു, നിരാഹാരം തുടര്‍ന്നാല്‍ ജീവന് തന്നെ ഭീഷണി'; വാങ്ചുകിന് അടിയന്തര ചികിത്സ നല്‍കണമെന്ന് ഹര്‍ജി

രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടര്‍ച്ചയായി കുറയുന്നു,കടുത്ത തലകറക്കം, പേശികള്‍ക്ക് ക്ഷയം, ശാരീരിക ബലഹീനത എന്നിവയാണ് പ്രധാന പ്രശ്‌നങ്ങള്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ന്യൂഡല്‍ഹി: ജൂണ്‍ 28 മുതല്‍ ജന്തര്‍ മന്ദിറില്‍ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിന് അടിയന്തര ചികിത്സയും ജീവന്‍രക്ഷാ ഇടപെടലുകളും നല്‍കാന്‍ കേന്ദ്ര-ഡല്‍ഹി സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ആഹ്വാനം ചയ്ത ബഹിഷ്‌കരണ സമരത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ആരും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജ്‌സ് കരിയ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിയിലെ വാദം കേള്‍ക്കല്‍ നാളത്തേയ്ക്ക് മാറ്റിവെച്ചത്.

ഉത്തരവിന്റെ പകര്‍പ്പ് ബന്ധപ്പെട്ട അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനും ഡല്‍ഹി സര്‍ക്കാര്‍ അഭിഭാഷകനും നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. അഭിഭാഷകനായ രാകേഷ് കുമാര്‍ സൈനിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. സോനം വാങ്ചുകിന് അടിയന്തരമായി വിദഗ്ധ വൈദ്യസഹായം ഉറപ്പാക്കുക, സമരവുമായി ബന്ധപ്പെട്ട് ഉന്നയിച്ച വിഷയങ്ങളില്‍ അധികാരികള്‍ ചര്‍ച്ചകള്‍ ആരംഭിക്കുക, ജീവന്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും നടപടികളും സ്വീകരിക്കുക തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. നിരാഹാര സമരം ആരംഭിച്ചതിന് ശേഷം സോനം വാങ്ചുകിന് ഏകദേശം 8.25 കിലോഗ്രാം ഭാരം കുറഞ്ഞിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടര്‍ച്ചയായി കുറയുന്നു,കടുത്ത തലകറക്കം, പേശികള്‍ക്ക് ക്ഷയം, ശാരീരിക ബലഹീനത എന്നിവയാണ് പ്രധാന പ്രശ്‌നങ്ങള്‍.

നിരാഹാര സമരം തുടര്‍ന്നാല്‍ അദ്ദേഹത്തിന്റെ ജീവന് തന്നെ ഗുരുതരമായ ഭീഷണിയുണ്ടാകുന്ന തരത്തില്‍ ആരോഗ്യനില വഷളായിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുജന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നതെന്നും നീണ്ടുനിന്ന പ്രതിഷേധമായിട്ടും അധികൃതര്‍ യാതൊരുവിധ ചര്‍ച്ചകളും ആരംഭിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. സമാധാനപരമായ പ്രതിഷേധവും നിരാഹാര സമരവും ജനാധിപത്യപരമായ അവകാശങ്ങളാണെങ്കിലും, ഓരോ പൗരന്റെയും ജീവനും ആരോഗ്യവും സംരക്ഷിക്കാന്‍ ഭരണകൂടത്തിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

'Lost around 8.25 kg': PIL in Delhi HC seeks immediate medical treatment for Wangchuk; hearing on Thursday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണം വാരാഘോഷ സമാപനത്തിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചു; ഉപരാഷ്ട്രപതി പങ്കെടുത്തതിനാൽ പ്രോട്ടോക്കോളെന്ന് മന്ത്രി

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വെന്റിലേറ്ററില്‍; രാജേഷ് ഇപ്പോഴും കിടപ്പില്‍, പക്ഷെ എല്ലാം അറിയുന്നു; സുഹൃത്ത് പറയുന്നു

സമ്മർദം ഹോർമോണുകളെ വരുതിയിലാക്കാം, പതിവാക്കാം ​ഗ്രീൻ ടീ

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനം: കെജിഎംഒഎയും മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ; പദ്ധതി ആദ്യം പുനലൂരില്‍

'എന്നെക്കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ദിവസങ്ങള്‍'; 14 കിലോ കൂട്ടിയും, പിന്നെ കുറച്ചും ഞെട്ടിച്ച് നിമിഷ