ഹെലികോപ്റ്റര്‍ അപകടത്തിന്റെ വീഡിയോ ദൃശ്യം എക്‌സ്‌
India

എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെ ബാലന്‍സ് പോയി; കയര്‍ മുറിച്ച് ഹെലികോപ്റ്റര്‍ താഴേക്കിട്ട് പൈലറ്റ്; ഒഴിവായത് വന്‍ അപകടം

പൈലറ്റിന്റെ അതിവേഗ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. ആര്‍ക്കും പരിക്കോ, നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: ഹെലികോപ്റ്റര്‍ എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെ ബാലന്‍സ് നഷ്ടമാകുമെന്ന് മനസ്സിലാക്കിയതോടെ പൈലറ്റിന്റെ അടിയന്തര ഇടപെടല്‍. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലാണ് സംഭവം. ഇന്ന് രാവിലെ കേടുപാടുകള്‍ സംഭവിച്ച ഹെലികോപ്റ്റര്‍ അറ്റകുറ്റപ്പണികള്‍ക്കായി എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

കേദാര്‍നാഥ് ഹെലിപാഡിന് സമീപം ഇറങ്ങിയ ഹെലികോപ്റ്റര്‍, ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ ഗൗച്ചര്‍ എയര്‍സ്ട്രിപ്പിലേക്ക് അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.

എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെ ബാലന്‍സ് നഷ്ടമാകുമെന്ന് മനസിലാക്കിയ പൈലറ്റ് ഹെലികോപ്റ്ററിന്റെ റോപ്പ് പൊട്ടിച്ചുവിടുകയായിരുന്നു. പൈലറ്റിന്റെ അതിവേഗ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. ആര്‍ക്കും പരിക്കോ, നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടാവസ്ഥയിലായ ഹെലികോപ്റ്ററില്‍ യാത്രക്കാരോ ചരക്കുകളോ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ദുരന്തനിവാരണ സേന അറിയിച്ചു. വിവരമറിഞ്ഞ് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഹെലികോപ്റ്റര്‍ അപകടവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

SCROLL FOR NEXT