പ്രതീകാത്മക ചിത്രം 
India

വളര്‍ത്തുനായയുടെ കെട്ടഴിച്ചു വിട്ടു, കുട്ടിയെ 'പിറ്റ് ബുള്‍' കടിച്ചുകീറി; നോക്കിനിന്ന് ആസ്വദിച്ച ഉടമസ്ഥര്‍ അറസ്റ്റില്‍ 

ഉത്തര്‍പ്രദേശില്‍ വളര്‍ത്തുനായ ആണ്‍കുട്ടിയെ കടിച്ചുകീറിയ സംഭവത്തില്‍ ഉടമസ്ഥര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വളര്‍ത്തുനായ ആണ്‍കുട്ടിയെ കടിച്ചുകീറിയ സംഭവത്തില്‍ ഉടമസ്ഥര്‍ അറസ്റ്റില്‍. വീട്ടുകാരുമായുള്ള തര്‍ക്കത്തിനിടെ, ആണ്‍കുട്ടിയെ ആക്രമിക്കാന്‍ നായയെ ഉടമസ്ഥര്‍ കെട്ടഴിച്ചു വിടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഗൗതം ബുദ്ധനഗര്‍ ജില്ലയിലാണ് സംഭവം. കുട്ടിയെ വളര്‍ത്തുനായ ആക്രമിക്കുന്ന സമയത്ത് ഉടമസ്ഥര്‍ നോക്കിനിന്നതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്. കുട്ടിയുടെ കുടുംബവുമായുള്ള തര്‍ക്കത്തിനിടെയാണ് സംഭവം നടന്നതെന്ന് ബദല്‍പുര്‍ പൊലീസ് പറയുന്നു.

ഉടമസ്ഥരായ രവിന്ദറും സൗരഭും വളര്‍ത്തുനായയുടെ കെട്ടഴിച്ചുവിടുകയായിരുന്നു. കുട്ടിയെ വളര്‍ത്തുനായ ആക്രമിക്കുന്നത് നോക്കിനിന്ന് ഇരുവരും ആസ്വദിച്ചതായും പരാതിയില്‍ പറയുന്നു. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് രവിന്ദറിനെയും സൗരഭിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി ഒളിവിലാണെന്നും ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !