ഹാഫിസ് സെയിദ്  
India

'ആസൂത്രണത്തില്‍ പങ്കാളി, നേരിട്ടുള്ള നീരീക്ഷണം' പഹല്‍ഗാം ഭീകരാക്രമണത്തില്‍ ലഷ്‌കര്‍ മേധാവി ഹാഫിസ് സെയിദ് പ്രതി; എന്‍ഐഎ കുറ്റപത്രം

ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും ഭീകരാക്രമണത്തിലെ പാക് പങ്കും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കര്‍-ഇ-തൊയ്ബ തലവന്‍ ഹാഫിസ് സയീദെന്ന് എന്‍ഐഎ കുറ്റപത്രം. ജമ്മുവിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്. ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും ഭീകരാക്രമണത്തിലെ പാക് പങ്കും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഭീകരാക്രമണത്തിന്റെ ആസൂത്രണം മുഴുവന്‍ പാകിസ്ഥാനില്‍ നിന്നാണ് നടന്നതെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. സയീദ് പാകിസ്ഥാനിലിരുന്ന് ഭീകരര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, ഓപ്പറേഷന്‍ ആസൂത്രണം ചെയ്യുകയും, അതിന്റെ നടത്തിപ്പ് നിരീക്ഷിക്കുകയും ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ പറയുന്നു. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കല്‍, ക്രിമനില്‍ ഗൂഢാലോചന എന്നിവയാണ് ഹാഫിസിനെതിരെചുമത്തിയ കുറ്റങ്ങള്‍.

ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക്, സയീദിന്റെ നേരിട്ടുള്ള ഇടപെടല്‍ എന്നിവയ്ക്കൊപ്പം ആക്രമണം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച ശാസ്ത്രീയവും ഫോറന്‍സിക് തെളിവുകളും കുറ്റപത്രത്തില്‍ പ്രതിപാദിക്കുന്നു. 2025 ഡിസംബര്‍ 15-നാണ് എന്‍ഐഎ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ എത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക ഗൈഡും ഉള്‍പ്പെടെ 26 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം എന്‍ഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.

"Planned, Monitored Attack": Hafiz Saeed Named In Pahalgam Attack Chargesheet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഹ്റു ട്രോഫി വള്ളംകളി: ജലമേളയ്ക്ക് ഒരുങ്ങി ആലപ്പുഴ; ജില്ലയില്‍ ഇന്ന് അവധി

മ്യാന്‍മറില്‍ ബുദ്ധവിഹാരത്തിനുനേരെ സൈന്യത്തിന്റെ വ്യോമാക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു

കെപിസിസിക്ക് ഓണത്തിന് മുന്‍പ് പുതിയ അധ്യക്ഷനില്ല; മൗനം പാലിച്ച് വിഡി സതീശനും കെസി വേണുഗോപാലും

ആറന്മുള വള്ളസദ്യക്ക് പാസ് നല്‍കാമെന്ന് വാഗ്ദാനം; പണമയച്ച് ക്ഷേത്രത്തിലെത്തിയാല്‍ ഫോണില്‍ കിട്ടില്ല, ക്ഷേത്ര ജീവനക്കാരനെന്ന വ്യാജേന തട്ടിപ്പ്

ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി; സ്വര്‍ണം നഷ്ടമായത് 9 സെന്റീമീറ്റര്‍ വ്യത്യാസത്തില്‍