കാട്ടാന പിണ്ഡത്തില്‍ നിന്ന് കണ്ടെത്തിയ പ്ലാസ്റ്റിക് കവര്‍ 
India

കാട്ടാന പിണ്ഡത്തില്‍ സാനിറ്ററി നാപ്കിനും മാസ്‌കും..., ആശങ്ക- വീഡിയോ

തമിഴ്‌നാട്ടില്‍ മരുതുമല ഹില്‍ റോഡില്‍ കാട്ടാനയുടെ പിണ്ഡത്തില്‍ പ്ലാസ്റ്റിക് കവറുകളും മാസ്‌കുകളും കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ മരുതുമല ഹില്‍ റോഡില്‍ കാട്ടാനയുടെ പിണ്ഡത്തില്‍ പ്ലാസ്റ്റിക് കവറുകളും മാസ്‌കുകളും കണ്ടെത്തി. ഫെയ്‌സ് മാസ്‌ക് ,പാല്‍ കവര്‍, സാനിറ്ററി നാപ്കിന്‍, സാമ്പാര്‍ പൗഡര്‍ കവര്‍, ബിസ്‌ക്കറ്റ് കവര്‍ , പ്ലാസ്റ്റിക് ക്യാരി ബാഗ് എന്നിവയാണു പിണ്ഡത്തിലുണ്ടായിരുന്നത്. വന്യമൃഗ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കോയമ്പത്തൂര്‍ വൈല്‍ഡ് ലൈഫ്  കണ്‍സര്‍വേഷന്‍ ട്രസ്റ്റിന്റെ പ്രസിഡന്റ് മുരുകാനന്ദനാണ് റോഡില്‍ കണ്ട പിണ്ഡത്തിന്റെ ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.  

തീറ്റ തേടിയിറങ്ങിയ കാട്ടാനക്കൂട്ടം മാലിന്യം ഭക്ഷിച്ചതുവഴിയാണ് പ്ലാസ്റ്റിക്കുകള്‍ വയറ്റിലെത്തിയതെന്നാണ് സൂചന. രണ്ടുമുതിര്‍ന്ന കൊമ്പന്‍മാരും രണ്ടി പിടിയാനകളും കുട്ടിയാനകളും ഉള്‍പ്പെട്ട സംഘം  ഈ പ്രദേശത്ത്  തമ്പടിച്ചിട്ടുണ്ട്.

ഇവയുടെ പിണ്ഡമാണ് റോഡില്‍ കണ്ടത്. ഇതിനെ തുടര്‍ന്ന് വനമേഖലയോടു ചേര്‍ന്ന ഭാഗങ്ങളില്‍ മാലിന്യം തള്ളരുതെന്ന് കോയമ്പത്തൂര്‍ ജില്ലാ വനംവകുപ്പ് ഓഫീസര്‍  ടി കെ അശോക് കുമാര്‍ നിര്‍ദേശം നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT