ഖുശിനഗര്‍ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കുന്നു/എഎന്‍ഐ 
India

എയര്‍ ഇന്ത്യ സ്വകാര്യവത്കരണം വ്യോമയാന മേഖലയ്ക്കു പുതിയ ഊര്‍ജം നല്‍കും: പ്രധാനമന്ത്രി

ഖുശിനഗര്‍ വിമാനത്താവളം  രാജ്യത്തിനു സമര്‍പ്പിച്ചു 

സമകാലിക മലയാളം ഡെസ്ക്

ഖുശിനഗര്‍ (യുപി): എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം രാജ്യത്തെ വ്യോമയാന മേഖലയ്ക്കു പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമയാന മേഖല പ്രൊഫഷനല്‍ ആയി മുന്നോട്ടുപോവണം എന്നുള്ളതുകൊണ്ടാണ്, സര്‍ക്കാര്‍ സ്വകാര്യവത്കരണ തീരുമാനം കൈക്കൊണ്ടത്. സൗകര്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കാണ് തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ പുതിയ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മഹാപരിനിര്‍വാണത്തിനു മുമ്പായി ഗൗതമ ബുദ്ധന്റെ അവസാന വിശ്രമ കേന്ദ്രമായിരുന്നു ഖുശിനഗര്‍. ഇത് ഇപ്പോള്‍ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ്. ലോകമെങ്ങുമുള്ള ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തീര്‍ഥാടന സര്‍ക്യൂട്ട് തുടങ്ങുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണ്, പുതിയ വിമാനത്താവളം.

തീര്‍ഥാടനവും ടൂറിസവും വളരുന്നതിന് പുതിയ വിമാനത്താവളം ഉപകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിലൂടെ സാമ്പത്തിക രംഗത്തിന് പുതിയ ഉണര്‍വു ലഭിക്കും. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT