പ്രധാനമന്ത്രി നരേന്ദ്ര മോദി file
India

'പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കും'; ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച് മോദി, നന്ദന്‍ നിലേക്കനി തലവന്‍

ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായത്തില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്നതിനായി പ്രമുഖ ടെക് കമ്പനിയായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായത്തില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്നതിനായി പ്രമുഖ ടെക് കമ്പനിയായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തില്‍ മോദി പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവി വെച്ച് കളിച്ചവര്‍ ഇപ്പോള്‍ ജയിലിലാണ് എന്ന കാര്യവും മോദി ഓര്‍മ്മിപ്പിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനായി സര്‍ക്കാര്‍ ഇതിനകം തന്നെ നടപടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന പുതിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘകാല പരിഷ്‌കാരങ്ങളുടെ ആവശ്യകത വിഡിയോയില്‍ മോദി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയുടെ ഉപയോഗം ഉറപ്പാക്കി പരീക്ഷാസമ്പ്രദായം കൂടുതല്‍ വിശ്വസനീയവും സുതാര്യവുമാക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ധര്‍മേന്ദ്ര പ്രധാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷാ സമ്പ്രദായത്തില്‍ കാതലായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച് ത്വരിതഗതിയില്‍ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കി കേന്ദ്രത്തിന്റെ നടപടി.

PM Modi Announces "High-Powered Task Force" On Exam Reforms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫീസ് വാങ്ങി, പ്രിന്റഡ് ആര്‍സി നല്‍കിയില്ല; 245 രൂപയുടെ സ്ഥാനത്ത്‌ എംവിഡി ഒടുക്കേണ്ടത് 13,000 രൂപ!

ആദ്യ സിനിമയില്‍ പീഡനത്തിനെതിരെ പ്രസംഗം; ഇപ്പോഴിതാ 'തമാശ ബിജിഎം' ഇട്ട് റേപ്പ് സീന്‍; 'പള്ളിച്ചട്ടമ്പി'യ്ക്ക് വിമര്‍ശനം

ന്യൂനമര്‍ദ്ദം തീവ്രമായി, നാളെ കരയില്‍ പ്രവേശിക്കും; വ്യാഴാഴ്ച വരെ ശക്തമായ മഴ, ജാഗ്രത

ലോണ്‍ എടുക്കാന്‍ പോകുകയാണോ?, കെഎസ്എഫ്ഇ ചിട്ടി ഒന്ന് പരീക്ഷിച്ചൂടേ?; അറിയേണ്ടതെല്ലാം

ഇറാനില്‍ പൊട്ടിച്ചത് 1200 പേട്രിയറ്റ് മിസൈലുകള്‍! ആവനാഴി കാലിയായി അമേരിക്ക? ആക്രമണം നിര്‍ത്താന്‍ കാരണമെന്ത്?