മോദിയും അമിത് ഷായും സോമനാഥ ക്ഷേത്രത്തില്‍/ അമിത് ഷാ പങ്കുവച്ച ചിത്രം 
India

പ്രധാനമന്ത്രി നരേന്ദ്ര മോദി സോമനാഥ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ 

ഗുജറാത്തിലെ പ്രസിദ്ധമായി സോമനാഥ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദബാദ്: ഗുജറാത്തിലെ പ്രസിദ്ധമായി സോമനാഥ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സോമനാഥ് ക്ഷേത്രത്തിന്റെ വികസനത്തിനായുള്ള മോദി സമര്‍പ്പണം അതിശയകരമാണ് എന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് സോമനാഥ് ക്ഷേത്രത്തിന്റെ അന്തസ്സ് വര്‍ദ്ധിപ്പിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ മരണശേഷം ക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. മോദി ട്രസ്റ്റികളില്‍ ഒരാളായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തിങ്കളാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന ട്രസ്റ്റ് അംഗങ്ങളുടെ യോഗത്തിലാണ് പ്രധാനമന്ത്രിയെ ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനമെടുത്തത്. ബിജെപി നേതാവ് എല്‍ കെ അഡ്വാനി, അമിത് ഷാ, വ്യവസായി ഹര്‍ഷവര്‍ദ്ധന്‍ നിയോതിയ എന്നിവരാണ് ട്രസ്റ്റിലെ മറ്റു അംഗങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!