Narendra Modi, Donald Trump ഫയൽ
India

മോദിക്ക് ഇന്‍സ്റ്റയില്‍ 10 കോടി ഫോളോവേഴ്‌സ്, ട്രംപിനേക്കാള്‍ ഇരട്ടി; ആദ്യത്തെ ലോക നേതാവ്

ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്‍സ്റ്റഗ്രാമില്‍ 10 കോടി ഫോളോവേഴ്‌സ് ഉള്ള ആദ്യത്തെ ലോക നേതാവും രാഷ്ട്രീയക്കാരനും എന്ന നേട്ടമാണ് മോദി കൈവരിച്ചത്.

മോദി 2014ലാണ് ഇന്‍സ്റ്റഗ്രാമില്‍ ചേര്‍ന്നത്. കഴിഞ്ഞ ദശകത്തില്‍ ആഗോള നേതാക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഇടപഴകുന്ന ഡിജിറ്റല്‍ ഇടങ്ങളിലൊന്നായി അദ്ദേഹത്തിന്റെ അക്കൗണ്ട് പരിണമിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ ഇരട്ടിയിലധികം ഫോളോവേഴ്സ് ആണ് മോദിക്കുള്ളത്. 4.32 കോടി ഫോളോവേഴ്സാണ് ട്രംപിനുള്ളത്.

ട്രംപിന് തൊട്ടുതാഴെയുള്ള അടുത്ത അഞ്ച് പ്രധാന ലോക നേതാക്കളുടെ സംയുക്ത ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോഴും മോദിയെ ഫോളോ ചെയ്യുന്നവരേക്കാള്‍ കുറവാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയ്ക്ക് 1.5 കോടി ഫോളോവേഴ്സും ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് 1.44 കോടി ഫോളോവേഴ്സും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന് 1.16 കോടി ഫോളോവേഴ്സും അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലിക്ക് 64 ലക്ഷം ഫോളോവേഴ്സുമാണ് ഉള്ളത്.

ലോകമെമ്പാടുമുള്ള യുവാക്കള്‍ക്കിടയില്‍ പ്രധാനമന്ത്രി മോദിയുടെ സമാനതകളില്ലാത്ത ആഗോള ഇടപെടലും ജനപ്രീതിയും ഇത് അടിവരയിടുന്നുവെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഏകദേശം 1.6 കോടി ഫോളോവേഴ്സുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് രണ്ടാം സ്ഥാനത്ത്. ഏകദേശം 1.26 കോടി ഫോളോവേഴ്സുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയില്‍ മൂന്നാം സ്ഥാനത്ത്.

PM Modi becomes most followed world leader on Instagram with 100 million followers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

'കലോറി നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ഫലമുണ്ടായില്ല, മനസ്സു തളർന്നു പൊട്ടിക്കരഞ്ഞു'; ഡോക്ടറുടെ ഉപദേശം വഴിത്തിരിവായി

ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 515 ഒഴിവുകൾ !

കയ്യിലുള്ള ഒരു രൂപ നാണയത്തിന് ഒന്നര ലക്ഷം രൂപ വരെ? അറിയാം യാഥാർത്ഥ്യവും തട്ടിപ്പുകളും

പൃഥ്വിരാജേ, മൂത്രമൊഴിക്കാന്‍ പോകുമ്പോഴും കോട്ടും സ്യൂട്ടുമിടുന്നത് മലയാളിയ്ക്ക് ഇഷ്ടമല്ല; നിങ്ങള്‍ പഠിക്കണം: ശാന്തിവിള ദിനേശ്