ഫോട്ടോ: എഎൻഐ 
India

നിലത്തിരുന്ന് താളം പിടിച്ച് കീര്‍ത്തനങ്ങള്‍ ചൊല്ലി; സിഖ് പ്രാര്‍ഥനയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി (വീഡിയോ)

നിലത്തിരുന്ന് താളം പിടിച്ച് കീര്‍ത്തനങ്ങള്‍ ചൊല്ലി; സിഖ് പ്രാര്‍ഥനയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രാര്‍ഥനയില്‍ പങ്കെടുത്തും ഭക്തര്‍ക്കൊപ്പം കീര്‍ത്തനം ചൊല്ലിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഖ് ഗുരു രവിദാസിന്റെ ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി പ്രാര്‍ഥനയില്‍ പങ്കെടുത്തത്. 

ഡല്‍ഹിയിലെ കരോള്‍ ബാഗിലുള്ള ഗുരു രവിദാസ് വിശ്രം ധം മന്ദിറിലെത്തിയാണ് പ്രധാനമന്ത്രി പ്രാര്‍ഥനയില്‍ പങ്കു ചേര്‍ന്നത്. ഭക്തര്‍ക്കൊപ്പം നിലത്തിരുന്ന് താളം പിടിച്ച് അദ്ദേഹം കീര്‍ത്തനങ്ങളും ആലപിച്ചു. 

പഞ്ചാബ് തെരഞ്ഞെടുപ്പ് റാലിയില്‍ വച്ച് കഴിഞ്ഞ ദിവസം അദ്ദേഹം രവിദാസിനെ പരാമര്‍ശിച്ചിരുന്നു. തന്റെ സര്‍ക്കാര്‍ ഓരോ ചുവടുകളിലും പദ്ധതികളിലും രവിദാസിന്റെ ചൈതന്യം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

പഞ്ചാബ് തെരഞ്ഞെടുപ്പ് നേരത്തെ ഇന്നത്തെ തീയതിയിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ ദിവസം രവിദാസിന്റെ ജയന്തി ദിനമായതിനാല്‍ പിന്നീട് ഈ മാസം 20ലേക്ക് തെരഞ്ഞെടുപ്പ് മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT