PM Modi CM Vijay 
India

'തമിഴ്‌നാടിന്റെ വളർച്ചയ്ക്കായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവർത്തിക്കും; വികസനമാണ് എന്റെ മന്ത്രം': പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭരണകൂടങ്ങൾ മാറിയാലും തമിഴ്‌നാടിന്റെ വികസനത്തിനായുള്ള പ്രതിബദ്ധത തുടരുമെന്നും മോദി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ചെന്നൈ: തമിഴ്‌നാടിന്റെ സമഗ്ര പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കൊപ്പം ചേർന്ന് കേന്ദ്രസർക്കാർ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സർവതോന്മുഖമായ വികസനമാണ് തന്റെ എക്കാലത്തെയും പ്രവർത്തന മന്ത്രമെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിൽ മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്ന് 13,000 കോടി രൂപയുടെ റെയിൽവേ, റോഡ്, പെട്രോളിയം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി പ്രവർത്തിച്ച അനുഭവമുള്ളതിനാൽ സംസ്ഥാനങ്ങളുടെ പ്രതീക്ഷകളും ആവശ്യങ്ങളും തനിക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം ആ ആഗ്രഹങ്ങൾ നിറവേറ്റാൻ ശ്രമിക്കുക മാത്രമല്ല, സംസ്ഥാനങ്ങൾ അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നുവെന്ന് ഉറപ്പാക്കാൻ നിരന്തരമായ ശ്രമങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തമിഴ്‌നാട് ഭരിച്ചിരുന്ന അന്തരിച്ച പ്രമുഖ നേതാക്കളായ എം. കരുണാനിധി, ജെ. ജയലളിത എന്നിവരുമായി ആശയവിനിമയം നടത്താൻ തനിക്ക് അവസരം ലഭിച്ചിരുന്നു. പിന്നീട് പ്രധാനമന്ത്രിയായ ശേഷം മുൻ മുഖ്യമന്ത്രിമാരായ ഒ. പനീർശെൽവം, എടപ്പാടി കെ. പളനിസാമി, എം.കെ. സ്റ്റാലിൻ എന്നിവർക്കൊപ്പവും പ്രവർത്തിച്ച അനുഭവം അദ്ദേഹം ഓർമ്മിപ്പിച്ചു.

ഭരണകൂടങ്ങൾ മാറിവന്നേക്കാം, എന്നാൽ തമിഴ്‌നാടിന്റെ വികസനത്തിനായുള്ള തന്റെ ദൃഢനിശ്ചയത്തിലും അവിടുത്തെ ജനങ്ങളെ സേവിക്കുന്നതിലും യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങളെ സേവിക്കുകയെന്ന അതേ പ്രതിബദ്ധതയോടെ മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം തമിഴ്‌നാടിന്റെ വികസന പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് അധികാരമേറ്റെടുത്തതിന് ശേഷം ഇരുവരും ഒരുമിച്ച് പങ്കെടുത്ത സുപ്രധാന പൊതുപരിപാടിയായിരുന്നു ഇത്.

മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഭരണനേതൃത്വത്തിൽ 25 വർഷം പൂർത്തിയാക്കിയതിനെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഭരണത്തലവൻ എന്ന നിലയിൽ ജനങ്ങളിലുള്ള വിശ്വാസവും സഹകരണ ഫെഡറലിസത്തിലുള്ള പ്രതിബദ്ധതയും കൂടുതൽ കരുത്തുറ്റതായെന്ന് വ്യക്തമാക്കി. പ്രതിരോധ കയറ്റുമതിയിലുണ്ടായ കുതിച്ചുചാട്ടമുൾപ്പെടെ കഴിഞ്ഞ 12 വർഷത്തിനിടെ വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച വൻ മുന്നേറ്റങ്ങളും ചടങ്ങിൽ അദ്ദേഹം എടുത്തുപറഞ്ഞു.

Asserting that holistic development remains his guiding mantra, Prime Minister Narendra Modi reiterated his commitment to collaborating with Tamil Nadu Chief Minister C. Joseph Vijay for the southern state's progress, while inaugurating infrastructure projects worth Rs 13,000 crore in Chennai alongside the TVK leader.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

മുഖത്തിന് ഫ്രഷ് ലുക്ക് വേണോ? റോസാപ്പൂവ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

പക്ഷികളുടെ പറുദീസയായി മാറി ചെറുമുക്ക് ആമ്പൽ പാടം; സർവേയിൽ കണ്ടെത്തിയത് 78 ഇനം പക്ഷികളെ

"പുല്ലാങ്കുഴൽ നാദമായി...' എന്ന് പാടിയിട്ട് സുരേഷ് ​ഗോപി ഒരൊറ്റ കരച്ചിൽ; ആ പാട്ടില്ലെങ്കിൽ ആ പടം ഇല്ല'

'ബുംറ' ഉള്ള 'ടീം ഇന്ത്യ', 'ബുംറ' ഇല്ലാത്ത 'ടീം ഇന്ത്യ'!