ഫോട്ടോ: ട്വിറ്റർ 
India

മാര്‍പാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് മോദി; പ്രധാനമന്ത്രി അടുത്ത ആഴ്ച റോമില്‍

മാര്‍പാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് മോദി; പ്രധാനമന്ത്രി അടുത്ത ആഴ്ച റോമില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത വെള്ളിയാഴ്ച വത്തിക്കാനില്‍ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചനകള്‍. 

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി അടുത്ത ആഴ്ച മോദി റോമിലെത്തും. ഉച്ചകോടിക്ക് തൊട്ടുമുമ്പായിരിക്കും കൂടിക്കാഴ്ചയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

സ്ഥിരീകരിക്കാതെ കേന്ദ്രം

എന്നാല്‍ മോദി- മാര്‍പാപ്പ കൂടിക്കാഴ്ച സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല. ഒക്ടോബര്‍ 28ന് രാത്രി പ്രധാനമന്ത്രി റോമിലേക്ക് യാത്ര തിരിക്കുമെന്നാണ് വിവരം. 

30, 31 തീയതികളിലാണ് ജി 20 ഉച്ചകോടി. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണം സംബന്ധിച്ച വിഷയങ്ങളാണ് ജി 20 ഉച്ചകോടിയുടെ പ്രധാന അജണ്ട. തായ്‌വാനിലെ ചൈനീസ് കടന്നുകയറ്റവും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ജി 20 ഉച്ചകോടിക്ക് പിന്നാലെ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയിലേക്കും പോകും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

'അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ? സ്‌നേഹമുള്ള മകന്‍ ഇങ്ങനെ ചെയ്യില്ല'; സിനിമ കാണാനെത്തിയ ചന്തുവിന് വിമര്‍ശനം