അമൃത് ഭാരത് എക്‌സ്പ്രസ്/ എക്സ് 
India

കുറഞ്ഞ ചെലവില്‍ ദീര്‍ഘ ദൂരയാത്ര, 22 എല്‍എച്ച്ബി കോച്ചുകള്‍; അമൃത് ഭാരത് എക്‌സ്പ്രസ് 30 മുതല്‍, വിശദാംശങ്ങള്‍

ചെലവ് കുറഞ്ഞ ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസായ അമൃത് ഭാരത് എക്‌സ്പ്രസ് ഈ മാസം അവസാനത്തോടെ ഓടി തുടങ്ങിയേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചെലവ് കുറഞ്ഞ ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസായ അമൃത് ഭാരത് എക്‌സ്പ്രസ് ഈ മാസം അവസാനത്തോടെ ഓടി തുടങ്ങിയേക്കും. ഡിസംബര്‍ 30ന് ആദ്യത്തെ രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയില്‍ നിന്ന് അയോധ്യവഴി ബിഹാറിലെ ദര്‍ഭംഗയിലേക്കാണ് ആദ്യ ട്രെയിന്‍. മാള്‍ഡയില്‍ നിന്ന് ബംഗളൂരുവിലേക്കാണ് രണ്ടാമത്തെ സര്‍വീസ്. ഡിസംബര്‍ 30ന് ആറു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് ഒപ്പം അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും പ്രധാനമന്ത്രി പച്ചക്കൊടി വീശുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുഷ്- പുള്‍ സാങ്കേതികവിദ്യയാണ് അമൃത് ഭാരത് എക്‌സ്പ്രസില്‍ ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വേഗത്തില്‍ യാത്ര ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. അമൃത് ഭാരത് എക്‌സ്പ്രസ് ഒരു സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് സര്‍വീസാണ്. 

നോണ്‍- എസി സ്ലീപ്പര്‍ കം അണ്‍റിസര്‍വ്ഡ് ക്ലാസ് സര്‍വീസ് ആയാണ് ഇത് ഓടുക. വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ഓടുന്ന ഈ ട്രെയിന്‍ രാത്രി സര്‍വീസിനായാണ് പരിഗണിക്കുന്നത്. 800 കിലോമീറ്ററിലധികം ദൂരമുള്ള നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് സര്‍വീസ് നടത്തുക. പത്തുമണിക്കൂറിലധികം സമയദൈര്‍ഘ്യം വരുന്ന നിലവിലുള്ള റൂട്ടുകളിലാണ് സര്‍വീസ് നടത്തുക. സ്ലീപ്പര്‍, ജനറല്‍ കോച്ചുകളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 22 എല്‍എച്ച്ബി കോച്ചുകളാണ് ഇതില്‍ ഉണ്ടാവുക.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ , ഏഴു ശതമാനം വളര്‍ച്ച നേടി

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT