വിവേകാനന്ദ പാറ ആര്‍ ശെന്തില്‍കുമാര്‍
India

പ്രചാരണം കഴിഞ്ഞ് മോദി നേരെ കന്യാകുമാരിയിലേക്ക്; വിവേകാനന്ദ പാറയിലെ ധ്യാനം ജൂണ്‍ ഒന്നു വൈകിട്ടു വരെ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി/ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം തീരുന്ന ഈ മാസം 30ന് വൈകിട്ടു മുതല്‍ ജൂണ്‍ ഒന്നു വൈകുന്നേരം വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരി വിവേകാനന്ദ പാറയില്‍ ധാന്യത്തിലിരിക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം പ്രധാനമന്ത്രി ഇതുപോലെ കേദാര്‍നാഥില്‍ ധ്യാനം നടത്തിയിരുന്നു.

സ്വാമി വിവേകാനന്ദന്‍ ലോകസഞ്ചാരം കഴിഞ്ഞു മടങ്ങിയെത്തിയ ശേഷം മുന്നു ദിവസം ധ്യാനത്തിലിരുന്നത് ഈ പാറയിലാണ്. വിവേകാനന്ദന്റെ വിശിഷ്ട ഭാരത ദര്‍ശനത്തെ പിന്തുടരുന്നതുകൊണ്ടാണ് മോദി ധ്യാനത്തിനായി ഇതേ സ്ഥലം തെരഞ്ഞെടുത്തതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കന്യാകുമാരി ധ്യാനത്തിനായി തെരഞ്ഞെടുത്തതിലൂടെ ദേശീയ ഐക്യത്തിന്റെ സന്ദേശമാണ് മോദി നല്‍കുന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ഇന്ത്യന്‍ മഹാസുദ്രത്തിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും അറബിക്കടലിന്റെയും സംഗമ സ്ഥാനമാണ് കന്യാകുമാരി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT