ഷഹ്ഡോലിൽ സംസാരിക്കുന്ന മോദി/ പിടിഐ 
India

'സ്വന്തം കാര്യം പോലും ഉറപ്പില്ല, രാജ്യദ്രോഹ ലക്ഷ്യങ്ങളുമായി അവർ യോ​ഗങ്ങൾ ചേരുന്നു'- പ്രതിപക്ഷ ഐക്യത്തിനെതിരെ മോ​ദി

കോൺ​ഗ്രസ് ഉറപ്പു നൽകുന്നു എന്നു പറയുമ്പോൾ അതിൽ എന്തോ ഒരു കുഴപ്പമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യാതൊരു ഉറപ്പുമില്ലാത്ത സഖ്യമാണ് പ്രതിപക്ഷ പാർട്ടികളുടേതെന്നും വ്യാജ വാ​ഗ്ദാനങ്ങൾക്കെതിരെ ജാ​ഗ്രത വേണമെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പു അടുത്തിരിക്കെ മധ്യപ്രദേശിലെ ഷഹ്ഡോലിൽ ഒരു ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ വിമർശനം.  

'പരസ്പരം പോരടിച്ചവരാണ് ഇപ്പോൾ ഒന്നിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഇവരെല്ലാം നടത്തിയ പഴയ പ്രസ്താവനകൾ ഇപ്പോഴും കിട്ടും. പ്രതിപക്ഷ ഐക്യത്തിനു യാതൊരു ഉറപ്പുമില്ല എന്നാണ് ഇതു വ്യക്തമാക്കുന്നത്. കോൺ​ഗ്രസ് ഉറപ്പു നൽകുന്നു എന്നു പറയുമ്പോൾ അതിൽ എന്തോ ഒരു കുഴപ്പമുണ്ട്. പ്രതിപക്ഷ പാർട്ടികൾക്ക് കുടുംബ താത്പര്യം മുൻനിർത്തി മാത്രമേ പ്രവർത്തിക്കാൻ സാധിക്കു. അഴിമതരഹിത ഭരണം പോലും ഉറപ്പ് നല്‍കാന്‍ സാധിക്കാത്തവരാണ് ഇവര്‍'- അദ്ദേഹം വിമർശിച്ചു. 

'സ്വന്തം കാര്യത്തിലടക്കം ഒരു ഉറപ്പുമില്ലാത്തവരാണ് പദ്ധതികളുമായി വരുന്നത്. കോൺ​ഗ്രസ് പാർട്ടി നൽകുന്ന ഉറപ്പ് ദുരദ്ദേശപരമാണ്. ആ ഉറപ്പ് പാവപ്പെട്ടവർക്കും എതിരാണ്. അത്തരം തെറ്റായ ഉറപ്പുകളെക്കുറിച്ച് വേണ്ടത് ജാ​ഗ്രതയാണ്.' 

'ജാമ്യം കിട്ടിയതിനാൽ കുറ്റാരോപിതർ മുഴുവൻ ഇപ്പോൾ പുറത്തുണ്ട്. രാജ്യദ്രോഹ ലക്ഷ്യങ്ങളുമായി അവർ യോ​ഗങ്ങൾ ചേരുകയാണ്'- മോദി ആരോപിച്ചു.

അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പട്നയിൽ കഴിഞ്ഞ ദിവസം 15 പ്രതിപക്ഷ പാർട്ടികൾ യോ​ഗം ചേർന്നിരുന്നു. ഈ യോ​ഗത്തെയാണ് മോദി കടന്നാക്രമിച്ചത്.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT