India

നോട്ട് നിരോധനം കൊണ്ട് കള്ളപ്പണം കുറയ്ക്കാനായെന്ന് പ്രധാനമന്ത്രി; നേട്ടമുണ്ടാക്കിയത് മോദിയുടെ വേണ്ടപ്പെട്ടവര്‍ മാത്രമെന്ന് രാഹുല്‍

നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തില്‍ മുന്‍ തീരുമാനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തില്‍ മുന്‍ തീരുമാനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനം കാരണം രാജ്യത്ത് കള്ളപ്പണം കുറയ്ക്കാനായെന്ന് അദ്ദേഹം പറഞ്ഞു. നികുതി നടപടികള്‍ കൂടുതല്‍ സുതാര്യമാക്കി രാജ്യത്തിന്റെ പുരോഗതിക്കും നോട്ട് നിരോധനം ഏറെ സഹായകരമായെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, നോട്ട് നിരോധനത്തിന് എതിരായ തന്റെ നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. നോട്ട് നിരോോധനം കാരണം നേട്ടമുണ്ടാക്കിയത് മോദിയുടെ വേണ്ടപ്പെട്ടവര്‍ മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. 

വായ്പ്പാ തിരിച്ചടവില്‍ വന്‍തുക വീഴ്ച് വരുത്തിയ മോദിയുടെ സുഹൃത്തുക്കളായ കോര്‍പ്പറേറ്റുകളുടെ കുടിശ്ശിക എഴുതിത്തള്ളുക എന്നതായിരുന്നു നോട്ട് നിരോധനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് രാഹുല്‍ ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT