പ്രധാനമന്ത്രിയുടെ സഹോദരന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍, ഫോട്ടോ: എക്‌സ്പ്രസ്‌ 
India

പ്രധാനമന്ത്രിയുടെ സഹോദരന് കാറപകടത്തില്‍ പരിക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന് വാഹനാപകടത്തില്‍ പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന് വാഹനാപകടത്തില്‍ പരിക്ക്. നരേന്ദ്രമോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന ബെന്‍സ് കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

കര്‍ണാടകയിലെ മൈസൂരുവില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. ബന്ദിപ്പൂരിലേക്ക് ഭാര്യയ്ക്കും മകനും മരുമകള്‍ക്കും കൊച്ചുമകനുമൊപ്പം പ്രഹ്ലാദ് മോദി കാറില്‍ സഞ്ചരിക്കുമ്പോഴാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. 

അപകടം നടന്ന സമയത്ത് പ്രഹ്ലാദ് മോദിക്കൊപ്പം അകമ്പടി വാഹനങ്ങളും ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. പ്രഹ്ലാദ് മോദിയുടെ കൊച്ചുമകന് കാലില്‍ ഒടിവുണ്ട്. നിസാര പരിക്കുകളോടെ മറ്റുള്ളവരെ മൈസൂരുവിലെ ജെഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT