ഫയല്‍ ചിത്രം 
India

രാധയുടെയും കൃഷ്ണന്റെയും അശ്ലീലചിത്രം വിറ്റു; ആമസോണിനെതിരെ പരാതി 

ആമസോണിന്റെ ജന്മാഷ്ടമി സെയിലിലടക്കം ചിത്രം വിൽപനയ്ക്കുണ്ടായിരുന്നെന്നാണ് ആരോപണം

സമകാലിക മലയാളം ഡെസ്ക്

ബെം​ഗളൂരു: രാധയുടെയും കൃഷ്ണന്റെയും അശ്ലീലചിത്രം വിറ്റെന്നാരോപിച്ച് ഇ കൊമേഴ്‌സ് ഭീമൻ ആമസോണിനെതിരെ പരാതി. ബംഗളൂരുവിലെ ഹിന്ദു ജനജാഗൃതി സമിതിയാണ് ബംഗളൂരുവിലെ സുബ്രഹ്മണ്യനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. ആമസോണിന്റെ ജന്മാഷ്ടമി സെയിലിലടക്കം ഈ ചിത്രം വിൽപനയ്ക്കുണ്ടായിരുന്നെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. 

ബോയ്‌ക്കോട്ട് ആമസോൺ, ബോയ്‌ക്കോട്ട് എക്‌സോട്ടിക് ഇന്ത്യ തുടങ്ങിയ ഹാഷ്ടാഗിൽ ട്വിറ്ററിലടക്കം ആരോപണം ശക്തമാണ്. ഇൻകൊളോഗി സ്‌റ്റോർ എന്ന സെല്ലർ ആണ് ചിത്രം വിൽപനയ്‌ക്കെത്തിച്ചത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ ചിത്രം ഇപ്പോൾ വെബ്‌സൈറ്റിൽ കാണാൻ കഴിയില്ല. സെല്ലർ ഇത് പിൻവലിച്ചിരിക്കാം.വിഷയത്തിൽ ആമസോൺ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT