India

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തി; ബില്‍കിസ് ബാനു പൊലീസ് കസ്റ്റഡിയില്‍

ഹരിയാന-ഡല്‍ഹി അതിര്‍ത്തിയായ സിംഘുവിലെത്തിയ ബില്‍കിസിനെയും കൂട്ടരേയും പൊലീസ് തടയുകയായിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയ ഷഹീന്‍ബാദ് സമര നായിക ബില്‍കിസ് ബാനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാന-ഡല്‍ഹി അതിര്‍ത്തിയായ സിംഘുവിലെത്തിയ ബില്‍കിസിനെയും കൂട്ടരേയും പൊലീസ് തടയുകയായിരുന്നു. 

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിംഘുവില്‍ എത്തുമെന്ന് നേരത്തെ ബില്‍കിസ് വ്യക്തമാക്കിയിരുന്നു. 'ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്. അവര്‍ക്ക് വേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തും. സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കണം'-അവര്‍ പറഞ്ഞു. 

അതേസമയം, കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും രംഗത്തെത്തി. ഉത്തര്‍പ്രദേശ്- ഡല്‍ഹി അതിര്‍ത്തിയായ ഗാസിപൂര്‍-ഗാസിയാബാദ് അതിര്‍ത്തിയിലാണ് ആസാദും സംഘവും എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!