Rahul Gandhi  
India

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ അട്ടിമറിയില്ല; രാഹുല്‍ ഗാന്ധിയെ ചര്‍ച്ചയ്ക്ക് വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജൂണ്‍ 12നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അതേസമയം തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന രാഹുല്‍ ആരോപണം കമ്മീഷന്‍ തള്ളി.

ജൂണ്‍ 12നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത്. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ കത്തു ലഭിച്ചതായും അദ്ദേഹത്തിന്റെ ഇമെയിലിലേക്കു കത്ത് അയച്ചതായുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിന് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരം.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിവിധ മാധ്യമങ്ങളില്‍ ലേഖനമെഴുതിയ രാഹുല്‍ ഗാന്ധി മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ 'മാച്ച് ഫിക്‌സിങ്' നടന്നുവെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിലൂടെയും ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനം, വോട്ടര്‍ റജിസ്റ്റര്‍, പോളിങ് ശതമാനം എന്നിവയില്‍ തിരിമറി നടന്നെന്നും കള്ളവോട്ടിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും ആയിരുന്നു രാഹുലിന്റെ ആരോപണം. മഹാരാഷ്ട്രയില്‍ സംഭവിച്ചത് ഇനി ബിഹാറിലും, ബിജെപി പരാജയപ്പെടാന്‍ സാധ്യതയുള്ള മറ്റിടങ്ങളിലും ആവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി സമൂഹ മാധ്യമത്തില്‍ കുറിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT