ശിവകുമാർ, ഖാർ​ഗെ, സിദ്ധരാമയ്യ/ പിടിഐ 
India

മുഖ്യമന്ത്രിയെ കണ്ടെത്താൻ വോട്ടെടുപ്പ്? മല്ലികാർജുൻ ഖാർ​ഗെ തീരുമാനിക്കും

എംഎൽഎമാർക്കിടയിലെ വോട്ടെടുപ്പ് ഫലം നിരീക്ഷകർ മല്ലികാർജുൻ ഖാർ​ഗയെ അറിയിക്കും. മൂന്ന് നിരീക്ഷകരാണുള്ളത്. ഇവർ എംഎഎൽഎമാരുമായി ഒറ്റയ്ക്ക് ഒറ്റയ്ക്ക് ചർച്ച നടത്തും

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: കർണാടകയിൽ സസ്പെൻസ് തുടരുന്നു. മുഖ്യമന്ത്രിയായി ആര് വേണമെന്ന കാര്യം തീരുമാനിക്കാൻ കോൺ​ഗ്രസ് നിമയസഭാ കക്ഷി യോ​ഗം ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ ചമുതലപ്പെടുത്തി. നിലവിൽ സിദ്ധരാമയ്യ, ഡികെ ശിവകുമാർ എന്നിവരിൽ ഒരാൾക്കായിരിക്കും നറുക്ക് വീഴുക. 

നേരത്തെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നായിരുന്നു ഖാർ​ഗെ പറഞ്ഞത്. എന്നാൽ തീരുമാനം എടുക്കാൻ ഖാർ​ഗെയെ ചുമതലപ്പെടുത്തിയതായി നിയമസഭാ യോ​ഗത്തിൽ പ്രമേയം പാസാക്കി. 

അതിനിടെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വോട്ടെടുപ്പ് നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. എംഎൽഎമാർക്കിടയിലെ വോട്ടെടുപ്പ് ഫലം നിരീക്ഷകർ മല്ലികാർജുൻ ഖാർ​ഗയെ അറിയിക്കും. മൂന്ന് നിരീക്ഷകരാണുള്ളത്. ഇവർ എംഎഎൽഎമാരുമായി ഒറ്റയ്ക്ക് ഒറ്റയ്ക്ക് ചർച്ച നടത്തും. 

മുൻതൂക്കം നിലവിൽ സിദ്ധരാമയ്യക്കാണ്. എന്നാൽ ഡികെ ശിവകുമറും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അന്നു തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ഇന്നലെ സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനും വേണ്ടി മുദ്രാവാക്യം വിളികളുമായി അനുയായികൾ യോ​ഗം നടക്കുന്ന സ്വകാര്യ ഹോട്ടലിന് സമീപം തടിച്ചുകൂടിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT