ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മനോജ് കുമാര്‍ സൊന്താലിയ 
India

'വാക്കുകളുടെ ശക്തി, കഥപറച്ചിലിന്റെ സമ്പന്നത'; രാംനാഥ് ഗോയങ്കയുടെ ആദര്‍ശങ്ങള്‍ പിന്തുടരുന്നതില്‍ വിട്ടുവീഴ്ചയില്ല: മനോജ് കുമാര്‍ സൊന്താലിയ

ഇന്ത്യന്‍ അച്ചടി വ്യവസായത്തിലെ പ്രമുഖനും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ ദാര്‍ശനിക പാത തെളിച്ച മഹാനുമായ രാംനാഥ് ഗോയങ്കയുടെ ആദര്‍ശങ്ങളുമായാണ് രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്‍ മുന്നോട്ടുപോകുന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മനോജ് കുമാര്‍ സൊന്താലിയ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ അച്ചടി വ്യവസായത്തിലെ പ്രമുഖനും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ ദാര്‍ശനിക പാത തെളിച്ച മഹാനുമായ രാംനാഥ് ഗോയങ്കയുടെ ആദര്‍ശങ്ങളുമായാണ് രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്‍ മുന്നോട്ടുപോകുന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മനോജ് കുമാര്‍ സൊന്താലിയ. സത്യം, സത്യസന്ധത, അറിവിലൂടെ സമൂഹത്തെ ശാക്തീകരിക്കാനുള്ള പ്രതിബദ്ധത എന്നിവയാണ് രാംനാഥ് ഗോയങ്കയുടെ ആദര്‍ശങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ രണ്ടാമത് രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്‍ പുരസ്‌കാര ചടങ്ങ് ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മനോജ് കുമാര്‍ സൊന്താലിയ.

വാക്കുകളുടെ ശക്തിയും കഥപറച്ചിലിന്റെ സമ്പന്നതയും രാംനാഥ് ഗോയങ്കയുടെ സ്ഥായിയായ പാരമ്പര്യവും ആഘോഷിക്കാനുള്ള ഒരു സായാഹ്നത്തിലാണ് ഇവിടെ എല്ലാവരും ഒത്തുചേര്‍ന്നിരിക്കുന്നതെന്ന് പറഞ്ഞ് കൊണ്ടാണ് മനോജ് കുമാര്‍ സൊന്താലിയ പ്രസംഗം തുടങ്ങിയത്. ചിന്മയ മിഷന്റെ ആഗോള തലവന്‍ സ്വാമി സ്വരൂപാനന്ദ സാഹിത്യ സമ്മാനില്‍ മുഖ്യാതിഥിയായി പങ്കെടുത്തതിനെ രാംനാഥ് ഗോയങ്കയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ അവാര്‍ഡ് ദാന ചടങ്ങുമായി ബന്ധിപ്പിച്ച് മനോജ് കുമാര്‍ സൊന്താലിയ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു. 1988ലെ ബി ഡി ഗോയങ്ക എക്‌സലന്‍സ് ഇന്‍ ജേര്‍ണലിസം അവാര്‍ഡ് പുരസ്‌കാര ചടങ്ങില്‍ രാംനാഥ് ഗോയങ്കയുടെ അഭ്യര്‍ഥന പ്രകാരം മുഖ്യാതിഥിയായി എത്തിയത് സ്വാമി ചിന്മയാനന്ദയാണ്. അതുകൊണ്ട് തന്നെ ഇത്തവണ ചിന്മയ മിഷന്റെ ഭാഗമായി സ്വാമി സ്വൂരാപനന്ദ മുഖ്യാതിഥിയായി എത്തിയതിന് പ്രാധാന്യം ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ഭയനായിരിക്കാനും നമ്മുടെ രാജ്യത്തോട് ബഹുമാനം പുലര്‍ത്താനുമാണ് അന്ന് ചിന്മയാനന്ദ നല്‍കിയ മാര്‍ഗ്ഗനിര്‍ദേശം. ഈ മാര്‍ഗ്ഗനിര്‍ദേശം മുന്‍നിര്‍ത്തിയാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഇപ്പോഴും മുന്നോട്ടുപോകുന്നതെന്നും മനോജ് കുമാര്‍ സൊന്താലിയ പറഞ്ഞു. രാംനാഥ് ഗോയങ്ക ഊന്നിപ്പറഞ്ഞ സത്യം, സത്യസന്ധത, അറിവിലൂടെ സമൂഹത്തെ ശാക്തീകരിക്കാനുള്ള പ്രതിബദ്ധത എന്നി ആദര്‍ശങ്ങളെ മുറുകെ പിടിച്ചാണ് സാഹിത്യ സമ്മാന്‍ മുന്നോട്ട് പോകുന്നതെന്നും മനോജ് കുമാര്‍ സൊന്താലിയ കൂട്ടിച്ചേര്‍ത്തു.

മനുഷ്യാനുഭവത്തിന്റെ പ്രതിരോധം, സങ്കീര്‍ണ്ണത, സൗന്ദര്യം എന്നിവയുടെ തെളിവുകള്‍ എന്ന് വിളിക്കാവുന്നതാണ് ആദ്യ ഫിക്ഷന്റെയും നോണ്‍-ഫിക്ഷന്റെയും വിജയമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 'സാഹിത്യമെന്നത് നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ ഒരു റെക്കോര്‍ഡ് മാത്രമല്ല, അത് മുന്നോട്ടുള്ള വഴിയെ പ്രകാശിപ്പിക്കുന്ന ഒരു ദീപസ്തംഭം കൂടിയാണ്.

ഈ കഥകള്‍ നമ്മുടെ രാജ്യത്തിന്റെ വലിയ വിവരണത്തിനും നമ്മുടെ കൂട്ടായ സ്വത്വത്തിനും സംഭാവന നല്‍കുന്നു. അവസാന പേജ് മറിച്ചതിന് ശേഷവും അവര്‍ ഞങ്ങളോടൊപ്പം തുടരും.'- മനോജ് കുമാര്‍ സൊന്താലിയ ഓര്‍മ്മിപ്പിച്ചു.

ഭാരത് മണ്ഡപത്തിലെ ലീഡേഴ്സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ സ്വാമി സ്വരൂപാനന്ദ ദീപം തെളിച്ചതോടെയാണ് പുരസ്‌കാര പ്രഖ്യാപനം തുടങ്ങിയത്. മനോജ് കുമാര്‍ സൊന്താലിയയ്ക്ക് പുറമേ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല, സിഇഒ ലക്ഷ്മി മേനോന്‍, എഡിറ്റര്‍ സാന്ത്വന ഭട്ടാചാര്യ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

എസ്ഐആർ: പൂരിപ്പിച്ച ഫോം നൽകാൻ ഇന്നുകൂടി അവസരം; പുറത്തായത് 24.95 ലക്ഷം

'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം': എഐ ചിത്രങ്ങള്‍ക്കെതിരെ നടി നിവേദ തോമസ്

SCROLL FOR NEXT