കൊല്ലപ്പെട്ട കോകില 
India

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

കാമുകനായ സേലം സ്വദേശി അമ്മാസി അറസ്റ്റിലായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ചെന്നൈ: ഗര്‍ഭിണിയായ കാമുകിയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ കാമുകന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ സേലം എടപ്പാടിക്ക് സമീപമാണ് സംഭവം. കോകില ( 23) ആണ് മരിച്ചത്. യുവതി ഏഴു മാസം ഗര്‍ഭിണിയായിരുന്നു.

കാമുകനായ സേലം സ്വദേശി അമ്മാസിയാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട കോകിലയും പ്രതിയും തമ്മില്‍ ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ കോകില ഗര്‍ഭിണിയായി. ഇതേത്തുടര്‍ന്ന് വിവാഹം കഴിക്കണമെന്ന് കോകില കാമുകനോട് ആവശ്യപ്പെട്ടു. വിവാഹത്തിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.

എന്നാല്‍ കാമുകന്‍ വിവാഹത്തിന് തയ്യാറായിരുന്നില്ല. സംഭവദിവസം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കോകിലയെ വിളിച്ചു വരുത്തിയ പ്രതി, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സമീപത്തെ കൃഷിയിടത്തിലെ കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വിവാഹം കഴിക്കുന്നതിനു വേണ്ടിയുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എടപ്പാടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Pregnant 23-year-old woman killed and dumped in well; lover arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി സുപ്രീംകോടതി മറ്റന്നാള്‍ പരിഗണിക്കും

Today's Rashi Phalam October 20 | നീണ്ട യാത്രയ്ക്കുള്ള തയ്യാറെടുപ്പ് നടത്തും, വിവാഹ ചർച്ചകൾ സജീവമാകും

സിനഗോഗ് തീയിട്ടതിന് പിന്നിൽ ബിഷ്ണോയ് സംഘം?; എബിന് നിർദേശം നൽകിയ 'ബോസ്' ആര്?

2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; സമ്പൂര്‍ണ പട്ടിക അറിയാം

വഖഫ് ബോർഡ് അവഗണന: കാന്തപുരം വിഭാഗം കടുത്ത അതൃപ്തിയിൽ; ലീഗ് വിളിച്ച യോഗം ബഹിഷ്കരിച്ചു