Droupadi Murmu ഫയൽ
India

അഗാധമായ ദുഃഖം; വാല്‍പ്പാറ അപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതി

മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിച്ച രാഷ്ട്രപതി പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാനായി പ്രാര്‍ഥിക്കുന്നതായും പ്രതികരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാല്‍പ്പാറ വാഹനാപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതി. എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിച്ച രാഷ്ട്രപതി പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാനായി പ്രാര്‍ഥിക്കുന്നതായും പ്രതികരിച്ചു.

പള്ളിപ്പറമ്പ് ഗവ.എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക പി. അജിത (54), അധ്യാപികമാരായ റംലത്ത്, (52), സുഹറ, (43), ആശ(41), അധ്യാപകനായ അബ്ദുല്‍ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ(39),സ്‌കൂളിലെ പാചക തൊഴിലാളി സാജിത, (45), സുഹറയുടെ മകന്‍ ഹിഷാം, (12), സമീപ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. കാഴ്ച പരിമിതിയുള്ള അബ്ദുല്‍ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എല്‍പി സ്‌കൂളില്‍ നിന്ന് യുപി സ്‌കൂളിലേക്ക് മാറിയത്. താന്‍ ഇത്ര കാലവും ജോലി ചെയ്ത സ്‌കൂളിലെ വിനോദയാത്രയില്‍ അവര്‍ ഒപ്പം കൂടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ട്രാവലര്‍ ഓടിച്ചിരുന്ന ഫാസിത്ത്, സ്‌കൂളിലെ ഡ്രൈവര്‍ നൗഷാദ് (39), സാജിതയുടെ മകന്‍ ഷഹാദിന്‍ (11), മസ്നീന്‍ (10) എന്നിരാണ് ചികിത്സയിലുള്ളത്.

President Droupadi Murmu expresses condolences over Valparai accident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മത്സരിക്കാന്‍ പണം കണ്ടെത്തിയത് ആശിച്ച് വാങ്ങിയ ബിഎംഡബ്ല്യൂ ബൈക്ക് വിറ്റ്; കോടിക്കണക്കിന് രൂപ കിട്ടിയെന്ന് പഴി, ഞാന്‍ ട്വന്റി 20ല്‍ പെട്ടുപോയി'

ലോകകപ്പിലെ മികച്ച റഫറിക്കുള്ള പുരസ്കാരം; ഫൈനലിൽ വിസിലൂതി വിൻസിച് വിരമിച്ചു!

ലഹരിക്കേസില്‍ അറസ്റ്റിലായ അധ്യാപികമാര്‍ ബംഗളൂരുവില്‍ പോയതെന്തിന്? അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് vs റെക്കറിങ് ഡെപ്പോസിറ്റ്; ഏതാണ് മികച്ചത്?, താരതമ്യപഠനം

'പോസ്റ്റിട്ടത് എന്നെക്കുറിച്ച് പത്ത് പേജ് എഴുതിയ ആള്‍ക്കെതിരെ, സിബി മലയില്‍ എങ്ങനെ വന്നു?'; അപമാനിച്ചിട്ടില്ലെന്ന് പേളി