രാഷ്ട്രപതി ദ്രൗപദി മുര്‍മു -  
India

രാഷ്ട്രപതിയും പ്രധാന മന്ത്രിയും മഹാകുംഭ മേളയില്‍ പങ്കെടുക്കും

ഫെബ്രുവരി ഒന്നിന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ഫെബ്രുവരി പത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും കുംഭമേളയില്‍ പങ്കാളികളാകും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി അഞ്ചിന് പ്രയാഗ് രാജിലെ മഹാകുംഭ മേളയില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 27ന് ആഭ്യന്തരമന്ത്രി അമിത് ഷായും ഫെബ്രുവരി ഒന്നിന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ഫെബ്രുവരി പത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും കുംഭമേളയില്‍ പങ്കാളികളാകും.

ജനുവരി 27ന് എത്തുന്ന അമിത് ഷാ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തുകയും ഗംഗാ പൂജ നടത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് ജാഗ്രത വര്‍ധിപ്പിച്ചതായും നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം നീരീക്ഷണം ശക്തമാക്കുകയും ചെയ്തു.

ഫെബ്രുവരി 1 ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ സംഗമത്തില്‍ പുണ്യസ്‌നാനം നടത്തും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഫെബ്രുവരി പത്തിന് കുംഭമേളയില്‍ പങ്കെടുത്തേക്കും. നേതാക്കന്‍മാരുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ആവശ്യമായ സുരക്ഷയൊരുക്കിയതായും അധികൃതര്‍ അറിയിച്ചു. കടുത്ത മൂടല്‍ മഞ്ഞിലും ഭക്തരുടെ വന്‍ തിരക്കാണ് കുംഭമേളയില്‍ അനുഭവപ്പെടുന്നത്. പ്രതികൂല കാലവസ്ഥയായിട്ടും തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവില്ല.

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കുഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി. ജനുവരി 13 ന് ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26 വരെ തുടരും. 40 കോടി ഭക്തര്‍ കുംഭമേളയുടെ ഭാഗമാകുമെന്നാണ് വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT