രാഷ്ട്രപതി ദ്രൗപദി മുർമു എക്‌സ്‌
India

രാഷ്ട്രപതി ഇന്ന് പ്രയാഗ് രാജിൽ; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും

രാഷ്ട്രപതി അക്ഷയവത്, ബഡേ ഹനുമാൻ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് മഹാകുംഭമേള ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രയാഗ്‌രാജിലെത്തും. മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തും. എട്ടു മണിക്കൂറോളം പ്രയാഗ്‌രാജിൽ തുടരുന്ന രാഷ്ട്രപതി അക്ഷയവത്, ബഡേ ഹനുമാൻ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തും.

മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിയെ അനുഗമിക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചു പ്രയാഗ്‌രാജിലും ത്രിവേണി സംഗമം നടക്കുന്ന മേഖലയിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദും മുൻപ് കുംഭമേളയിൽ സ്‌നാനം നടത്തിയിരുന്നു. പൗഷ് പൗര്‍ണമിയായ ജനുവരി 13നാണ് കുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26ന് മഹാശിവരാത്രിയിലാണ് കുംഭമേള അവസാനിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി