PM Modi, President Trump 
India

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

സംഭാഷണത്തിൽ പശ്ചിമേഷ്യയും ഹോർമുസും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ വിളിച്ചെന്നു വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് അദ്ദേഹം യുഎസ് പ്രസിഡന്റ് ഫോണിൽ വിളിച്ച കാര്യം വ്യക്തമാക്കിയത്. ഇന്ന് വൈകീട്ടാണ് ഇരു രാഷ്ട്ര നേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം.

'എന്റെ ഫ്രണ്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ വിളിച്ചു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച പുരോഗതി അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ആഗോള പങ്കാളിത്തം എല്ലാ മേഖലകളിലും കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് സംബന്ധിച്ചും അതിന്റെ സുരക്ഷ സംബന്ധിച്ചുമുള്ള പ്രാധാന്യവും പരസ്പരം സംസാരിച്ചു'- മോദി എക്സിൽ കുറിച്ചു.

ഇരു നേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം 40 മിനിറ്റോളം നീണ്ടു. പശ്ചിമേഷ്യൻ സാഹചര്യം, വ്യാപരമടക്കമുള്ള വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച ചെയ്തെന്നു യുഎസ് പ്രതിനിധി സെർജിയോ​ ​ഗോർ വ്യക്തമാക്കി. ട്രംപ് പതിവായി മോദിയെ വിളിക്കാറുണ്ട്. പശ്ചിമേഷ്യയിലെ നിലവിലെ സംഭവങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. ഞങ്ങളെല്ലാം നിങ്ങളെ സ്നേഹിക്കുന്നുവെന്നു ഫോൺ സംഭാഷണത്തിൽ ട്രംപ് മോദിയെ അറിയിച്ചെന്നും ​ഗോർ പറഞ്ഞു.

2026ൽ ഇരു നേതാക്കളും തമ്മിൽ നടത്തുന്ന മൂന്നാമത്തെ ഫോൺ സംഭാഷണമാണിത്. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിക്കുകയും സമാധാന ചർച്ച ആരംഭിക്കുകയും ചെയ്ത ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും തമ്മിൽ ഫോണിൽ സംസാരിക്കുന്നത്.

PM Modi on Tuesday received a phone call from US President Trump

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ'; ഇംഗ്ലണ്ടിനെ കെട്ടിപ്പൂട്ടി; മെസിക്ക് രണ്ടാം ലോകകിരീടം അരികെ

'രക്ഷാപ്രവർത്തന' കേസ് അട്ടിമറി: എസ്ഐടി റിപ്പോർട്ട് കൈമാറാതെ ഡിജിപി; മുഖ്യമന്ത്രിയെ നേരിൽ കാണാൻ പരാതിക്കാർ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷ ഇന്ന്; വിധി മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷം

ഇറാൻ കമാൻഡ് സെന്ററുകളിൽ യുഎസ് ആക്രമണം, തിരിച്ചടിച്ച് ടെഹ്റാൻ; ചർച്ചയ്ക്ക് വഴങ്ങിയില്ലെങ്കിൽ കനത്ത പ്രത്യാഘാതമെന്ന് ട്രംപ്

'മുഖ്യമന്ത്രിയുടെ സ്വപ്‌നം മലങ്കര സഭയുടെ ചിരകാല സ്വപ്നം'; വിഡി സതീശന് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭ