കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറഞ്ഞു ഫയൽ
India

അർബുദ രോ​ഗി​കൾക്ക് ആശ്വാസം; കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറഞ്ഞു; 679 ഇനം മരുന്നുകള്‍ക്ക് 50% വരെ വിലക്കുറവ്

ബ്രാൻഡഡ്, പേറ്റന്റ് ഉള്ള 543 മരുന്നുകളുടെ വിലയിൽ 20 മുതൽ 70 ശതമാനം വരെ കുറവ് വരും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡൽഹി: അർബുദ രോ​ഗികൾക്ക് ആശ്വാസമായി, രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍. പട്ടികയിൽ ഉൾപ്പെടാത്ത 137 കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ (ലാഭവിഹിതം) 30 ശതമാനമായി പരിമിതപ്പെടുത്തി. ബ്രാൻഡഡ്, പേറ്റന്റ് ഉള്ള 543 മരുന്നുകളുടെ വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്. അതുവഴി അവയുടെ വിലയിൽ 20 മുതൽ 70 ശതമാനം വരെ കുറവ് വരും.

ട്രേഡ് മാര്‍ജിന്‍ എംആര്‍പിയുടെ 30 ശതമാനത്തില്‍ കൂടരുതെന്ന രാസവസ്തു മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് വില കുറച്ചത്. പുതുക്കിയ എം.ആര്‍.പി രേഖപ്പെടുത്തി മരുന്നുകള്‍ വിപണിയില്‍ എത്തിച്ചു. ചില മരുന്നുകളുടെ വിലയിൽ 96 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. 679 ബ്രാന്‍ഡുകളുടെ വിലയില്‍ 50 ശതമാനത്തില്‍ അധികം കുറവു വന്നതായി രാസവസ്തു മന്ത്രാലയം അറിയിച്ചു.

രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും ജീവൻ രക്ഷിക്കുന്ന ചികിത്സകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനുമായി, സർക്കാർ-സ്വകാര്യ ആശുപത്രികളിലും ചില്ലറ മരുന്ന് കടകളിലും ഈ പുതുക്കിയ വിലകൾ നിർബന്ധമായും നടപ്പിലാക്കേണ്ടതാണെന്ന് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മരുന്നുകളുടെ വില കുറഞ്ഞതോടെ, ഉപഭോക്താക്കള്‍ക്ക് വര്‍ഷം 3,540 കോടി രൂപയുടെ ലാഭമുണ്ടാകും എന്നാണ് വിലയിരുത്തല്‍.

Prices of cancer drugs reduced; 50% price cut for 679 types of medicines

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൈനീസ് പൗര, മുന്‍ മാധ്യമപ്രവര്‍ത്തക, ചാരസംഘടനയുമായി ബന്ധം? ആരാണ് ആലീസ് ഹുവാങ്?

എട്ടുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 76കാരന് അഞ്ച് വർഷം തടവും 50,000 രൂപ പിഴയും

'ഇത് കണ്ടാല്‍ അനി കല്യാണം നിര്‍ത്തിവച്ച് വരും, പ്രാങ്ക് ആണെന്ന് പറഞ്ഞ് ഡിലീറ്റാക്കിക്കോ'; അരസനിലെ 'ഫയറ്' പാട്ടിന് ട്രോള്‍

ചക്രവാതച്ചുഴി; വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാളില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; 12കാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു