മോദി യാത്ര പുറപ്പെടുന്നു  പിടിഐ
India

രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി പുറപ്പെട്ടു

അബുദാബിയിലെ ഹിന്ദു ശിലാക്ഷേത്രം മോദി ഉദ്​ഗാടനം ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലേക്ക് യാത്ര തിരിച്ചു. വൈകീട്ട് ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന അഹ്‌ലന്‍ മോദി എന്ന സ്വീകരണ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. യാത്ര പുറപ്പെടുന്നതിന് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി ഖത്തര്‍ അമീറിന്റെ നേതൃത്വത്തെ പുകഴ്ത്തി.

ഖത്തര്‍ വന്‍ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്നുവെന്ന് മോദി പറഞ്ഞു. അബുദാബി പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തും. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹാര്‍ദ്ദം ശക്തമാക്കാനുള്ള നടപടികള്‍ ചര്‍ച്ചയിലുണ്ടാകുമെന്ന് മോദി പറഞ്ഞു.

തുടര്‍ന്ന് ദുബായിലേക്ക് പോകും. അബുദാബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും. രണ്ടു രാജ്യങ്ങളുടേയും സഹിഷ്ണുതയുടേയും മൂല്യങ്ങളുടേയും തെളിവാണിതെന്ന് മോദി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഖത്തറും പ്രധാനമന്ത്രി സന്ദര്‍ശിക്കും.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി അടക്കം എട്ടു മുന്‍ നാവിക ഉദ്യോഗസ്ഥരെ ഖത്തര്‍ കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. ഇതില്‍ ഇന്ത്യയുടെ നന്ദി പ്രധാനമന്ത്രി ഖത്തര്‍ അമീറിനെ നേരിട്ട് അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

കിറ്റ്സിൽ ടൂറിസ്റ്റ് ഗൈഡ് പരിശീലനം: 168 ഒഴിവുകൾ; എസ്.എസ്.എൽ.സി, ബിരുദധാരികൾക്ക് അവസരം

വൈഭവും ഭുവനേശ്വറുമില്ല, ഇഷാന്‍ കിഷന്‍ തിരിച്ചെത്തി; കിവികളെ ബാറ്റിങ്ങിന് വിട്ട് ഇന്ത്യ

'ശിക്ഷിച്ചില്ലെങ്കിൽ ഗോമാതാവ് ഭൂമുഖത്തുനിന്ന് ഇല്ലാതാകും'; പശുഹത്യ കേസിൽ 3 പേർക്ക് ജീവപര്യന്തം തടവ്: വിധിന്യായത്തിൽ മനുസ്മൃതിയും വേദങ്ങളും ഉദ്ധരിച്ച് ഗുജറാത്ത് കോടതി

ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ 'നോട്ടപ്പുള്ളി'യായി ഗംഭീര്‍; പരിശീലകനാക്കാന്‍ നാല് ടീമുകള്‍ രംഗത്ത്