Prime Minister narendra modi Plays Traditional Drums At Somnath Swabhiman Parv 
India

സോമനാഥ ക്ഷേത്രത്തില്‍ മോദിയുടെ 'ചെണ്ടമേളം' - വിഡിയോ വൈറല്‍

സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തിന് ഒപ്പമായിരുന്നു ചെണ്ടമേളത്തില്‍ മോദി പങ്കാളിയായത്.

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലെ ആത്മീയ പരിപാടിയായ സോമനാഥ് സ്വാഭിമാന്‍ പര്‍വ്വില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വീകരണത്തിനായി ഒരുക്കിയ സാംസ്‌കാരിക പരിപടികളിലും മോദി പങ്കെടുത്തു. മോദി നടന്നു നീങ്ങിയ വഴിയില്‍ ഉണ്ടായിരുന്ന ചെണ്ടമേളക്കാര്‍ക്കൊപ്പം പ്രധാനമന്ത്രിയും ചേര്‍ന്നു. സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തിന് ഒപ്പമായിരുന്നു മോദി പങ്കാളിയായത്. സംഘത്തിലുണ്ടായിരുന്ന കലാകാരനില്‍ നിന്നും ചെണ്ടക്കോല്‍ വാങ്ങിയാണ് ചെണ്ടയില്‍ താളമിട്ടത്.

ഗുജറാത്ത് പര്യടനത്തിന്റെ രണ്ടാം ദിനത്തിലാണ് സോമനാഥ് സ്വാഭിമാന്‍ പര്‍വ്വില്‍ പങ്കെടുത്തത്. വിപുലമായി സ്വീകരണ പരിപാടികളായിരുന്നു സോമനാഥ ക്ഷേത്രത്തില്‍ മോദിക്ക് ഒരുക്കിയിരുന്നത്. രാവിലെ സോമനാഥ ക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തിയ പ്രധാനമന്ത്രി പര്‍വിനോടനുബന്ധിച്ചുള്ള പൊതുപരിപാടിയിലും സംസാരിച്ചു.

1026-ല്‍ ഗസ്നിയിലെ മഹ്മൂദ് സോമനാഥ് ക്ഷേത്രം ആക്രമിച്ചതിന്റെ 1,000 വര്‍ഷത്തെ സ്മരണയ്ക്കായി സോമനാഥ് സ്വാഭിമാന്‍ പര്‍വ് ആചരിക്കുന്നത്. സോമനാഥ ക്ഷേത്രത്തിലെ പൊതു പരിപാടിക്ക് ശേഷം രാജ്‌കോട്ടില്‍ വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിലും, മാര്‍വാഡി സര്‍വകലാശാലയിലെ സമ്മേളനത്തില്‍ ട്രേഡ് ഷോയും എക്സിബിഷനും ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഹമ്മദാബാദിലെത്തുന്ന മോദി, അഹമ്മദാബാദ് മെട്രോ രണ്ടാംഘട്ടത്തിന്റെ ബാക്കിയുള്ള ഭാഗം ഉദ്ഘാടനം നിര്‍വഹിക്കും.

Prime Minister Narendra Modi joined the celebrations at Somnath Swabhiman Parv by playing traditional drums at Shree Somnath Mandir, adding to the devotional atmosphere.


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്‍കി

'ഹിന്ദു മതം എന്ന ഒന്നില്ല, സംഘടിത മതങ്ങളുടെ സ്വഭാവത്തിലേയ്ക്ക് വരുന്നു'

2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണം; പിഎസ്എല്‍വി സി 62 വിക്ഷേപണം നാളെ

ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ഒപ്പം മുഹമ്മദ് റിയാസും

കരുത്തായി കോഹ്‌ലി; ന്യൂസിലന്‍ഡിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം

SCROLL FOR NEXT