Prime Minister Narendra Modi rahul gandhi unofficial meet  
India

'പാര്‍ലമെന്റിന് പുറത്തൊരു അനൗദ്യോഗിക സംഭാഷണം'; മോദി - രാഹുല്‍ ഗാന്ധി സൗഹൃദ നിമിഷങ്ങള്‍, വിഡിയോ

സാമൂഹിക പരിഷ്‌കര്‍ത്താവ് മഹാത്മ ജ്യോതിറാവു ഫൂലെയുടെ ഇരുന്നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റ് വളപ്പിലെ പ്രേരണാ സ്ഥലില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയപ്പോഴായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം രാജ്യശ്രദ്ധ ആകര്‍ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മിലുള്ള സംഭാഷണം. സാമൂഹിക പരിഷ്‌കര്‍ത്താവ് മഹാത്മ ജ്യോതിറാവു ഫൂലെയുടെ ഇരുന്നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റ് വളപ്പിലെ പ്രേരണാ സ്ഥലില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയപ്പോഴായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍. ഇരുവരും വളരെ അടുത്തുനിന്ന് ശ്രദ്ധയോടെ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, രാജ്യസഭ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് തുടങ്ങിയ നേതാകളും ഇരുവര്‍ക്കും ഒപ്പുമുണ്ടായിരുന്നു. ചടങ്ങിലേക്ക് കാറില്‍ വന്നിറങ്ങിയ പ്രധാന മന്ത്രിയെ സ്വീകരിക്കാന്‍ ആയിരുന്നു നേതാക്കള്‍ കാത്തുനിന്നത്. കാറില്‍ നിന്നിറങ്ങിയ മോദി ഏവരെയും വണങ്ങിയ ശേഷം തിരികെ രാഹുല്‍ ഗാന്ധിക്ക് സമീത്ത് എത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള അനൗദ്യോഗിക സംഭാഷണം അല്‍പ സമയം നീളുകയും ചെയ്തു. മോദിയ്ക്ക് തലകുലുക്കി മറുപടി നല്‍കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മോദി-രാഹുല്‍ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പങ്കുവച്ചത്. ദൃശ്യം ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ എന്ന് നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തി. 'പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത് കാണുന്നത് സന്തോഷകരമാണ്' എന്നുള്‍പ്പെടെയാണ് പ്രതികരണം.

cordial conversation between Prime Minister Narendra Modi and Leader of the Opposition Rahul Gandhi - a rarity in India's current polarised politics - has gone viral on social media. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജി സുധാകരന്‍ വീഴില്ല; അബ്ദുറഹിമാനും ഗണേഷ് കുമാറും കടന്നുകൂടുമോയെന്ന് സംശയം; സിറ്റിങ് സീറ്റുകള്‍ കൈവിട്ടേക്കും; തുടര്‍ഭരണ പ്രതീക്ഷയില്‍ സിപിഎം

കേരളത്തിൽ മഞ്ഞൾ നടാൻ ഏറ്റവും അനുയോജ്യമായ സമയം

'അമ്പലപ്പുഴയില്‍ നോ കണ്‍ഫ്യൂഷന്‍, വഞ്ചനയുടെ രാഷ്ട്രീയത്തോട് സലാം പറയും'

കറുത്ത എള്ളിന് ഇത്രയും ​ഗുണങ്ങളോ? മുടി തളച്ചു വളരും, ചർമം തിളങ്ങും

കാത്തിരിപ്പിന്റെ 61 വര്‍ഷങ്ങള്‍! ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് ഇന്ത്യയുടെ ആയുഷ് ഷെട്ടി ഫൈനലില്‍

SCROLL FOR NEXT