രാഹുല്‍ ഗാന്ധി File Photo | PTI
India

യുവാക്കളുടെ ഭാവി വച്ചാണ് കളിക്കുന്നത്, പ്രധാനമന്ത്രി മാപ്പ് പറയണം: രാഹുല്‍ ഗാന്ധി

നീതി ഉറപ്പാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും രാഹുല്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് പ്രധാനമന്ത്രി മാപ്പു പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. എക്‌സില്‍ പങ്കുവച്ച വിഡിയോ സന്ദേശത്തിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'ധര്‍മേന്ദ്ര പ്രധാന്റെ രാജി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുതുക്കിപ്പണിയുന്നതില്‍ നിര്‍ണായക ചുവടുവെപ്പാണ്. ജനാധിപത്യവും നമ്മുടെ ഭരണഘടനയും സംരക്ഷിക്കാനായി രാജ്യമെമ്പാടും തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍, നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും വിദ്യാര്‍ഥികള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണം. വിദ്യാര്‍ഥികളെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം' -രാഹുല്‍ പറഞ്ഞു.

യുവാക്കളുടെ ഭാവി വച്ചാണ് സര്‍ക്കാര്‍ കളിക്കുന്നതെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും രാഹുല്‍ ആരോപിച്ചു. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി കോണ്‍ഗ്രസ് എന്നും മുന്നിലുണ്ടാകുമെന്നും നീതി ഉറപ്പാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

‘Prime Minister should apologise’: Rahul Gandhi on Dharmendra Pradhan’s resignation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

''തുറന്ന പുസ്തകമാണ് തന്റെ ജീവിതം; ഇതുകൊണ്ട് തകര്‍ത്തു കളയാമെന്ന് വിചാരിക്കേണ്ട''

ഹ്യുണ്ടായിയുടെ പുതിയ എസ് യുവി വരുന്നു, 'ബയോണ്‍'; അറിയാം ഫീച്ചറുകള്‍

അട്ടപ്പാടി ഭൂമി തട്ടിപ്പ് ആരോപണം: സിപിഎമ്മിന്റെ 10 വർഷത്തെ അഴിമതി മറയ്ക്കാനുള്ള നീക്കമെന്ന് അഗളി പഞ്ചായത്ത് പ്രസിഡന്റ്

'ഇതുകൊണ്ട് വെള്ളം കുടിക്കുന്നതാണെന്ന് കൊടുക്കേണ്ട കെട്ടോ !'; തമാശയുമായി പിണറായി

വൈദ്യുതി പ്രതിസന്ധി: സ്വിച്ചിട്ട പോലെ പരിഹരിക്കാനാവില്ലെന്ന് മന്ത്രി സണ്ണി ജോസഫ്; നിയന്ത്രണം 30 വരെയെന്ന് കെഎസ്ഇബി ചെയർമാൻ