യഥാര്‍ഥ 'വിശ്വഗുരു' ജെന്‍ സികള്‍; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ പ്രതികരിച്ച് വാങ്ചുകിന്റെ ഭാര്യ

'സ്വന്തം രാജ്യം കത്തിക്കാതെ തന്നെ അനീതിക്കെതിരെ എങ്ങനെ പോരാടാമെന്ന് അവര്‍ കാണിച്ചുതന്നു'
Gitanjali Angmo
ഗീതാഞ്ജലി ആങ്‌മോX
Updated on: 
1 min read

ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി തുടര്‍ന്നുവന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ, രാജ്യത്തെ യുവതലമുറയെ പ്രശംസിച്ച് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ. ഇന്ത്യ യഥാര്‍ഥത്തില്‍ ഒരു 'വിശ്വഗുരു' ആകുന്നത് എങ്ങനെയെന്ന് കാണിച്ചുതന്നത് രാജ്യത്തെ ജെന്‍ സികള്‍ ആണെന്ന് അവര്‍ എക്‌സില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പരോക്ഷമായി ലക്ഷ്യമിട്ടായിരുന്നു ഗീതാഞ്ജലിയുടെ പ്രതികരണം. ഒരു മാസത്തിലേറെയായി ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ വിദ്വേഷമില്ലാത്ത ധൈര്യവും അക്രമമില്ലാത്ത കരുത്തും അന്ധമായ അനുസരണ കാണിക്കാത്ത രാജ്യസ്‌നേഹം പ്രകടിപ്പിച്ചെന്നും അവര്‍ പറഞ്ഞു.

'ഇന്ത്യ ഒരു വിശ്വഗുരു ആകുന്നത് എങ്ങനെയെന്ന് ആരെങ്കിലും കാണിച്ചുതന്നിട്ടുണ്ടെങ്കില്‍ അത് നമ്മുടെ ജെന്‍ സികളാണ്. അവര്‍ സനാതന ധര്‍മം വെറുതെ പ്രസംഗിക്കുകയല്ല, മറിച്ച് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതരികയാണ് ചെയ്തത്. അവര്‍ അക്രമമില്ലാതെ കരുത്തുകാണിച്ചു. അന്ധമായ അനുസരണ കാണിക്കാത്ത രാജ്യസ്‌നേഹം പ്രകടമാക്കി. മറ്റുപല രാജ്യങ്ങളിലും സംഭവിച്ചതുപോലെ, സ്വന്തം രാജ്യം കത്തിക്കാതെ തന്നെ അനീതിക്കെതിരെ എങ്ങനെ പോരാടാമെന്ന് അവര്‍ കാണിച്ചുതന്നു. ഹിന്ദുമതം, ദേശീയത, വിശ്വഗുരു എന്നിവയുടെ യാഥാര്‍ഥ്യം എന്താണെന്ന് ബിജെപിക്ക് ഇതിലൂടെ പഠിക്കാന്‍ കഴിഞ്ഞുകാണും' -ഗീതാഞ്ജലി ആങ്‌മോ കുറിച്ചു.

നീറ്റ് ഉള്‍പ്പെടെയുള്ള വിവിധ മത്സരപരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും മുന്‍നിര്‍ത്തി ആഴ്ചകളായി രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടന്നു വരുന്നത്. ഇതേത്തുടര്‍ന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചത്.

Gitanjali Angmo
'പാറ്റകള്‍' ലക്ഷ്യം കണ്ടു; ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു
Gitanjali Angmo
97ല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധം നയിച്ച് ഹീറോ; ഇന്ന് അതേവിഷയത്തില്‍ മന്ത്രിസ്ഥാനം പോയി; അറിയാം ധര്‍മേന്ദ്ര പ്രധാന്റെ രാഷ്ട്രീയ ജീവിതം
Gitanjali Angmo
ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ചാറ്റ് ചെയ്യാം; എന്താണ് സിജെപി പ്രതിഷേധത്തില്‍ ചര്‍ച്ചയായ 'ബിറ്റ്ചാറ്റ്' ആപ്പ്?
Summary

Gen Z the real Vishwaguru: Wangchuk's wife after Pradhan's exit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

OnePlus Nord 6
Top 5 News Today
Qualcomm’s New Chips Power AI for Top Android Phones
Supreme Court
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com