97ല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധം നയിച്ച് ഹീറോ; ഇന്ന് അതേവിഷയത്തില്‍ മന്ത്രിസ്ഥാനം പോയി; അറിയാം ധര്‍മേന്ദ്ര പ്രധാന്റെ രാഷ്ട്രീയ ജീവിതം

നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് ഉണ്ടായ വിദ്യാര്‍ഥി പ്രതിഷേധത്തിന് ഒടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചിരിക്കുകയാണ്
Dharmendra Pradhan
ധര്‍മേന്ദ്ര പ്രധാന്‍file
Edited By:
Updated on
2 min read

നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് ഉണ്ടായ വിദ്യാര്‍ഥി പ്രതിഷേധത്തിന് ഒടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചിരിക്കുകയാണ്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാര്‍ട്ടിയും ശക്തമായ പ്രതിഷേധം നടത്തിയതിന് പിന്നാലെയായിരുന്നു രാജി. അവസാന നിമിഷവും ധര്‍മേന്ദ്ര പ്രധാനെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നു മറ്റൊരു വകുപ്പിലേക്കു മാറ്റാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാന്‍ രാജിവയ്ക്കേണ്ടതില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ പ്രധാന്‍ രാജിവയ്ക്കാതെ പിന്നോട്ടില്ലെന്നു സമരക്കാരും തീരുമാനമെടുത്തതോടെ സര്‍ക്കാരിനു വഴങ്ങേണ്ടിവരികയായിരുന്നു.

ധര്‍മേന്ദ്ര പ്രധാന്റെ രാഷ്ട്രീയ ജീവിതം

ഒഡിഷയില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവാണ് പ്രധാന്‍. കോളജില്‍ പഠിക്കുന്ന സമയത്ത് എബിവിപി പ്രവര്‍ത്തകനായാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 1998ലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. 1993ല്‍ എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയായും 1995ല്‍ ദേശീയ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

29 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വിദ്യാര്‍ഥി നേതാവായിരിക്കെ സമാനമായ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ തെരുവിലിറങ്ങി പൊലീസിന്റെ ലാത്തിച്ചാര്‍ജ് നേരിട്ട വ്യക്തി കൂടിയായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍. 1990ല്‍ എബിവിപിയുടെ സജീവ വിദ്യാര്‍ഥി നേതാവായിരുന്ന കാലത്താണ് സംഭവം. അന്ന് ഒഡിഷയിലെ ജാനകി പട്നായിക് സര്‍ക്കാരിന്റെ കാലത്ത് നടന്ന സംസ്ഥാനതല മത്സരപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് പ്രധാന്‍ സമരരംഗത്തിറങ്ങിയത്. ഭുവനേശ്വറിലെ സെക്രട്ടേറിയറ്റിന് മുന്നില്‍ 1500ഓളം വിദ്യാര്‍ഥികളെ അണിനിരത്തി അദ്ദേഹം നടത്തിയ വന്‍ പ്രതിഷേധം അന്ന് വലിയ വാര്‍ത്തയായിരുന്നു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ അന്ന് എബിവിപി ദേശീയ സെക്രട്ടറിയായിരുന്ന ധര്‍മേന്ദ്ര പ്രധാന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അന്ന് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെയും പരീക്ഷാ അഴിമതിക്കെതിരെയും വിദ്യാര്‍ഥികള്‍ക്കായി പോരാടി രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നുവന്ന പ്രധാന്‍, മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ അതേ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ പ്രതിപക്ഷത്തിന്റെയും വിദ്യാര്‍ഥി സംഘടനകളുടെയും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നു എന്നത് രാഷ്ട്രീയ വിരോധാഭാസമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് പെട്രോളിയം, പ്രകൃതിവാതകം, ഉരുക്ക്, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 2000ലാണ് പ്രധാന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 2000 മുതല്‍ 2004 വരെ ഒഡിഷ നിയമസഭയില്‍ അംഗമായിരുന്നു പ്രധാന്‍. ഈ കാലയളവിലാണ് 2001ല്‍ ഒഡിഷയില്‍ ബിജെപി യുവജന വിഭാഗത്തിന്റെ പ്രസിഡന്റായി അദ്ദേഹം നിയമിതനായത്. തുടര്‍ന്ന് 2002ല്‍ ബിജെപിയുടെ ദേശീയ സെക്രട്ടറിയായി.

2004ലാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അതേ വര്‍ഷം തന്നെ യുവമോര്‍ച്ചയുടെ ദേശീയ പ്രസിഡന്റായി നിയമിതനായി. ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍, പ്രധാന്‍ നിരവധി കമ്മിറ്റികളിലും പാര്‍ലമെന്ററി ബോഡികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോക്‌സഭയില്‍ പെറ്റീഷന്‍സ് കമ്മിറ്റിയിലും ഊര്‍ജ്ജ കമ്മിറ്റിയിലും അംഗമായിരുന്നു. 2012നും 14നും ഇടയില്‍ ഗവണ്‍മെന്റ് അഷുറന്‍സ് കമ്മിറ്റിയില്‍ അംഗമായിരുന്നു. 2012 മെയ് മുതല്‍ 2013 ഒക്ടോബര്‍ വരെ ടെലികോം ലൈസന്‍സുകളുടെയും സ്‌പെക്ട്രത്തിന്റെയും വിഹിതവും വില നിര്‍ണയവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

2017 സെപ്റ്റംബറില്‍ അദ്ദേഹം പെട്രോളിയം, പ്രകൃതിവാതക മന്ത്രിയായും നൈപുണ്യ വികസന, സംരംഭകത്വ മന്ത്രിയായും സേവനമനുഷ്ഠിച്ചു. 2019 മെയ് മുതല്‍ 2021 ജൂലൈ വരെ പെട്രോളിയം, പ്രകൃതിവാതക മന്ത്രിയായും സ്റ്റീല്‍ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2024 ജൂണ്‍ 9നാണ് അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്. ഒഡിഷ നിയമസഭയുടെ ഏറ്റവും മികച്ച നിയമസഭ സാമാജികനുള്ള അവാര്‍ഡ് ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

1969 ജൂണ്‍ 26ന് ഒഡിഷയിലെ താല്‍ച്ചറില്‍ ജനിച്ച പ്രധാന്‍ ദേബേന്ദ്ര പ്രധാന്റെയും ബസന്ത് മഞ്ജരി പ്രധാന്റെയും മകനാണ്. ഒഡിഷയിലെ വാണി വിഹാറിലെ ഉത്കല്‍ സര്‍വകലാശാലയില്‍ നിന്ന് നരവംശശാസ്ത്രത്തിലാണ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്.

Dharmendra Pradhan
അച്ഛന്‍ അസം മന്ത്രി; കേന്ദ്രത്തിനെതിരെയുള്ള വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് മകള്‍- ദൃശ്യങ്ങള്‍ വൈറല്‍
Dharmendra Pradhan
'പാറ്റകള്‍' ലക്ഷ്യം കണ്ടു; ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു
Summary

Look Back At Dharmendra Pradhan's Political Career

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dharmendra Pradhan
dharmedra pradhan
Abhijeet Dipke
Dharmendra Pradhan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com