ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന പുതിയ ബാഗുമായി പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ എംപിമാരും ബാഗുമായി പ്രതിഷേധിക്കുന്നു  
India

പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് പിന്നാലെ ബംഗ്ലാദേശിനും പിന്തുണ; പുതിയ ബാഗുമായി പ്രിയങ്ക പാര്‍ലമെന്റില്‍

മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ പുറത്താക്കിയതിനെത്തുടര്‍ന്ന് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമസംഭവങ്ങളെ പരാമര്‍ശിച്ചുകൊണ്ടാണ് ബാഗിലെ വരികള്‍.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി എത്തിയത് പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെ പുതിയ ബാഗുമായി കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയെക്കുറിച്ചുള്ള മുദ്രാവാക്യം എഴുതിയ ബാഗുമായാണ് ഇന്ന് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ എത്തിയത്. മറ്റ് പ്രതിപക്ഷ എംപിമാരും പ്രിയങ്കക്കൊപ്പം സമാനമായ ബാഗുകള്‍ കൈയില്‍ പിടിച്ച് പ്രതിഷേധിച്ചു.

മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ പുറത്താക്കിയതിനെത്തുടര്‍ന്ന് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമസംഭവങ്ങളെ പരാമര്‍ശിച്ചുകൊണ്ടാണ് ബാഗിലെ വരികള്‍. ബംഗ്ലാദേശി ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒപ്പം നില്‍ക്കുക എന്നാണ് ബാഗിലെ വാചകം. തിങ്കളാഴ്ച ലോക്‌സഭയിലെ ശൂന്യവേളയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടല്‍ നടത്തണമെന്ന് അവര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ സര്‍ക്കാര്‍ ഉന്നയിക്കണം. ബംഗ്ലാദേശ് സര്‍ക്കാരുമായി ഇത് ചര്‍ച്ച ചെയ്യണം. വേദന അനുഭവിക്കുന്നവരെ പിന്തുണയ്ക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ആഭ്യന്തര വിഷയങ്ങളെക്കാള്‍ വിദേശ ആശങ്കകള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടു. 140 കോടി ഇന്ത്യക്കാരുടെ ആശങ്കകള്‍ ഉന്നയിക്കാനാണ് രാജ്യത്തുടനീളമുള്ള എംപിമാരെ ഇവിടെ തെരഞ്ഞെടുക്കുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. പുരുഷാധിപത്യത്തിനെ എതിര്‍ക്കുന്നതിന്റെ മറവില്‍ വയനാട് എംപി വര്‍ഗീയ സൂചനയാണ് നല്‍കുന്നതെന്ന് ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു. 1971 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ബംഗ്ലാദേശ് വിമോചന സമരത്തില്‍ ഇന്ത്യ നടത്തിയ ഇടപെടലിനെ ഓര്‍മിപ്പിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി ബിജെപിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

SCROLL FOR NEXT