ന്യൂഡൽഹി:ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള പരീക്ഷാ പരിഷ്കരണ ടാസ്‌ക് ഫോഴ്‌സ് അംഗവും ഐഐടി മദ്രാസ് ഡയറക്ടറുമായ പ്രൊഫ. വി. കാമകോടിയെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയും ബിജെപിയും തമ്മിൽ വാക്പോര് കനക്കുന്നു. അഴിമതിയും ക്രമക്കേടുകളും തടയാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച ഉന്നതാധികാര സമിതിയെക്കുറിച്ചുള്ള ലോക്‌സഭാ ചർച്ചയ്ക്കിടെ പ്രിയങ്ക നടത്തിയ പരാമർശങ്ങളാണ് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെച്ചിരിക്കുന്നത്. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപീകരിച്ച സമിതിയിലാണ് കാമകോടി അംഗമായിട്ടുള്ളത്.
പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള പുതിയ ബില്ലിന്മേൽ ലോക്‌സഭയിൽ നടന്ന ചർച്ചയിലാണ് പ്രിയങ്ക ഗാന്ധി സമിതി അംഗങ്ങളെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. ർക്കാർ പുതുതായി രൂപീകരിച്ച ഈ സമിതിയിൽ ഒരു മുൻ ഐബി മേധാവിയുണ്ട്, ഒരു ഐടി കമ്പനി ഉടമയുണ്ട്, ഒപ്പം ഒരു ഗോമൂത്ര വിദഗ്ധനുമുണ്ട് എന്നായിരുന്നു പ്രിയങ്കയുടെ പരാമർശം.ഐടി മദ്രാസ് ഡയറക്ടറായ പ്രൊഫ. വി. കാമകോടിയെ ഉദ്ദേശിച്ചായിരുന്നു പ്രിയങ്കയുടെ ഈ 'ഗോമൂത്ര വിദഗ്ധൻ' പരാമർശം. പരീക്ഷാ പരിഷ്കരണ സമിതിയിലെ വിദഗ്ധരുടെ യോഗ്യതയെ ചോദ്യം ചെയ്യുകയായിരുന്നു കോൺഗ്രസ് നേതാവിന്റെ ലക്ഷ്യം.
പ്രിയങ്കയുടെ പരാമർശത്തിനെതിരെ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ ശക്തമായി രംഗത്തെത്തി. രാജ്യത്തെ ഏറ്റവും പ്രമുഖനായ ഒരു ശാസ്ത്രജ്ഞനെയും പ്രൊഫസറെയും സഭയിൽ പരസ്യമായി അപമാനിച്ചതിൽ നിരാശയുണ്ടെന്ന് താക്കൂർ പറഞ്ഞു. ഷ്കളങ്കമായ മുഖത്തോടെയും ചിരിയോടെയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രിയങ്ക ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ നിർമ്മിത ബുദ്ധി (AI) ടാസ്‌ക് ഫോഴ്‌സിന്റെ മുൻ ചെയർമാൻ കൂടിയാണ് കാമകോടിയെന്നും താക്കൂർ ഓർമ്മിപ്പിച്ചു. തിനിടെ, കാമകോടി ആർഎസ്എസ് (RSS) പശ്ചാത്തലമുള്ളയാളാണെന്ന് പ്രതിപക്ഷ നിരയിൽ നിന്ന് വിളിച്ച് പറഞ്ഞപ്പോൾ താക്കൂർ അതിനെയും ശക്തമായി എതിർത്തു. അദേഹത്തിന് ആർഎസ്എസുമായി ബന്ധമുണ്ടെങ്കിൽ തന്നെ അതിൽ എന്താണ് തെറ്റ്? നിങ്ങളും ആർഎസ്എസിൽ ചേരണം, എന്നാൽ കുറച്ച് നല്ല മൂല്യങ്ങൾ പഠിക്കാനും രാജ്യത്തെക്കുറിച്ച് ചിന്തിക്കാനും കഴിയും - അനുരാഗ് താക്കൂർ പറഞ്ഞു.
രാഹുൽ ഗാന്ധിയേക്കാൾ മെച്ചമായിരിക്കും പ്രിയങ്കയെന്ന് കരുതിയെങ്കിലും സഹോദരനും സഹോദരിയും ഒരുപോലെയാണെന്ന് താക്കൂർ പരിഹസിച്ചു. ഐഐടി ഡയറക്ടർക്കെതിരെ ഇത്തരമൊരു പരാമർശം നടത്താൻ അവർക്ക് എങ്ങനെ സാധിച്ചുവെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക മേഖലയ്ക്ക് നൽകിയ സംഭാവനകൾ കൊണ്ട് ശ്രദ്ധേയനായ വ്യക്തിത്വമാണ് പ്രൊഫ. കാമകോടി വീഴീനാഥൻ. ഐടി മദ്രാസിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗിൽ എംഎസും പിഎച്ച്ഡിയും നേടി. 2001-ൽ ഐഐടി മദ്രാസിൽ അധ്യാപകനായി ചേർന്നു. 2022 ജനുവരിയിലാണ് അദ്ദേഹം ഐഐടി മദ്രാസിന്റെ ഡയറക്ടറായി ചുമതലയേൽക്കുന്നത്. മ്പ്യൂട്ടർ ആർക്കിടെക്ചർ, വിവര സുരക്ഷ, വിഎൽഎസ്ഐ (VLSI) ഡിസൈൻ എന്നിവയിലാണ് അദ്ദേഹത്തിന്റെ വൈദഗ്ധ്യം. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ മൈക്രോപ്രൊസസ്സറായ 'ശക്തി' (Shakti) വികസിപ്പിച്ച ഗവേഷണ സംഘത്തിന് നേതൃത്വം നൽകിയത് കാമകോടിയാണ്. ശീയ സുരക്ഷ ഉപദേശക ബോർഡിൽ അംഗമാണ്. കൂടാതെ കേന്ദ്ര കേന്ദ്ര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടാസ്‌ക് ഫോഴ്‌സിന്റെ അധ്യക്ഷനുമായിരുന്നു.
കേന്ദ്രത്തിന്റെ പരീക്ഷാ പരിഷ്കരണ ടാസ്‌ക് ഫോഴ്‌സിൽ അംഗമായി നിയമിക്കപ്പെട്ടതിന് പിന്നാലെ പരീക്ഷാ നടത്തിപ്പിലെ സുതാര്യതയെക്കുറിച്ച് കാമകോടി സംസാരിച്ചിരുന്നു. ചോദ്യപേപ്പർ തയ്യാറാക്കുന്നവരുടെ വിശ്വാസ്യതയും സമഗ്രതയുമാണ് പരീക്ഷാ നടത്തിപ്പിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ
പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചതിനാൽ സാങ്കേതികവിദ്യയുടെ ഇടപെടൽ അത്യന്താപേക്ഷിതമാണെന്നും, സുതാര്യത ഉറപ്പാക്കാൻ കർശന സംവിധാനങ്ങൾ വേണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതിനിടെയാണ് രാഷ്ട്രീയ തർക്കങ്ങൾ അദ്ദേഹത്തിലേക്ക് നീളുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates