ജല്ലിക്കെട്ട് വേദിയിലെ പ്രതിഷേധം/ ട്വിറ്റർ 
India

ജല്ലിക്കെട്ട് വേദിയിലും കർഷക നിയമത്തിനെതിരെ പ്രതിഷേധം; കരിങ്കൊടി കാണിച്ച് മുദ്രാവാക്യം; രണ്ട് പേർ അറസ്റ്റിൽ

ജല്ലിക്കെട്ട് വേദിയിലും കർഷക നിയമത്തിനെതിരെ പ്രതിഷേധം; കരിങ്കൊടി കാണിച്ച് മുദ്രാവാക്യം; രണ്ട് പേർ അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മധുരയിലെ ജല്ലിക്കെട്ട് വേദിയിൽ കർഷക നിയമത്തിനെതിരെ പ്രതിഷേധം. മധുരയിലെ അവണിയാപുരത്ത് നടക്കുന്ന ജല്ലിക്കെട്ട് വേദിയിലാണ് കരിങ്കൊടിയേന്തി പ്രതിഷേധമുണ്ടായത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി.  

പ്രതിഷേധക്കാർ കേന്ദ്ര സർക്കാരിനെതിരേയും പ്രധാനമന്ത്രിക്കെതിരേയും മുദ്രാവാക്യം വിളിച്ചു. ജല്ലിക്കെട്ട് കാളകളെ മെരുക്കാൻ വന്ന ആളുകളിൽ നിന്നാണ് പ്രതിഷേധം ഉയർന്നത്. പ്രതിഷേധക്കാർ കരിങ്കൊടി ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. 

മുദ്രാവാക്യം ഉയർന്ന ഉടനെ പൊലീസ് ഇവരെ പിടിച്ചു മാറ്റുകയായിരുന്നു. പിന്നീട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

SCROLL FOR NEXT