ഫയല്‍ ചിത്രം 
India

അര്‍ണബ് ഗോസ്വാമിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധം; കപില്‍ മിശ്ര അറസ്റ്റില്‍

ആത്മഹത്യ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയ ബിജെപി നേതാക്കള്‍ അറസ്റ്റില്‍.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആത്മഹത്യ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയ ബിജെപി നേതാക്കള്‍ അറസ്റ്റില്‍. രാജ്ഘട്ടില്‍ ധര്‍ണ സംഘടിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാക്കളായ കപില്‍ മിശ്ര, തജീന്ദര്‍ പാല്‍ സിങ് ബാഗ എന്നിവരാണ് അറസ്റ്റിലായത്.  പൊലീസ് നിര്‍ദേശം മറികടന്ന് ധര്‍ണ സംഘടിപ്പിച്ചതിനാണ് അറസ്റ്റ്. 

മനുഷ്യത്വ രഹിതമായ സമീപനമാണ് കേസില്‍ പൊലീസ് കൈക്കൊണ്ടതെന്നും അറസ്റ്റിന്റെ പേരില്‍ അര്‍ണബിന്റെ കുടുംബത്തെ പോലും വേട്ടയാടുകയാണെന്നും കപില്‍ മിശ്ര ആരോപിച്ചു. അര്‍ണബിനു പിന്തുണ അറിയിച്ച് പ്രതിഷേധസമരം നടത്താനായിരുന്നു നീക്കമെന്നും മുന്‍ ഡല്‍ഹി മന്ത്രി കൂടിയായ മിശ്ര വ്യക്തമാക്കി.

'സര്‍ക്കാരിനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഇതാദ്യമായാണ് രാജ്യത്ത് ഒരു മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്നത്. മാത്രവുമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും നടപടിയെടുക്കുന്നത് ഇത്തരത്തിലുള്ള ആദ്യത്തെ നടപടിയാണ്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഈ ക്രൂരതയ്‌ക്കെതിരെയാണു സമരം' മിശ്ര കൂട്ടിച്ചേര്‍ത്തു. 

രാജ്ഘട്ടില്‍ സമരം നടത്തുന്നതിന് നിലവില്‍ വിലക്കുണ്ട്. ഇതു മറികടന്നതിനാണ് മിശ്രയും തജീന്ദര്‍ പാലും ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെന്ന് പൊലീസ് വ്യക്തമാക്കി.

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട 2018ലെ കേസിന്റെ പേരിലാണ് അര്‍ണബിനെ പൊലീസ് ബുധനാഴ്ച മുംബൈയിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

SCROLL FOR NEXT