പ്രതീകാത്മക ചിത്രം 
India

ലൈംഗികമായി പീഡിപ്പിച്ച് രണ്ട് കുട്ടികളെ കൊലപ്പെടുത്തി; 19കാരനായ സൈക്കോ പിടിയില്‍

ഒരുമാസത്തിനിടെ രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ 19 കാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ഒരുമാസത്തിനിടെ രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ 19 കാരന്‍ അറസ്റ്റില്‍. ഇയാള്‍ നാട്ടുകാര്‍ സൈക്കോയെന്നാണ് വിളിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് സംഭവം.

മാര്‍ച്ച് 14ന് വീട്ടുമുറ്റത്ത് കളിക്കുകയായിരന്ന ആറ് വയസുകാരനെ ഉച്ചയോടെ കാണാതാവുകയായിരുന്നു. പിറ്റേദിവസം കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകം അന്വേഷിക്കാന്‍ പൊലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. കൊലപാതകവുമായി 19കാരനെ സംശയമുണ്ടെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു.

തുടര്‍ന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം  സമ്മതിക്കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം വാഴത്തോട്ടത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് സമീപപ്രദേശത്തുനിന്നും കാണാതായ എട്ടുവയസുകാരനെ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഈ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കനാലില്‍ തള്ളുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു