പ്രതീകാത്മക ചിത്രം 
India

മറ്റൊരാളുമായി ഒരുമിച്ച് താമസിക്കുന്നതില്‍ രോഷം, 25കാരിയെ തേടി വിവിധ സംസ്ഥാനങ്ങളില്‍; യുവതിയെ കുത്തിക്കൊന്ന് പ്രതികാരം 

രാജസ്ഥാനില്‍ 25കാരിയെ യുവാവ് കുത്തിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ 25കാരിയെ യുവാവ് കുത്തിക്കൊന്നു. വിവിധ സംസ്ഥാനങ്ങളില്‍ ദിവസങ്ങളോളം പിന്തുടര്‍ന്ന ശേഷമാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു.

ജയ്പൂരിലാണ് സംഭവം.  25 വയസുള്ള സോയാ അഷ്‌റഫ് മാലിക്കാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര നാസിക് സ്വദേശിയായ മഹേഷ് ഭാസ്‌ക്കറാണ് പ്രതി. 2020ല്‍ സോയയെ വിവാഹം ചെയ്തതായി മഹേഷ് ഭാസ്‌ക്കര്‍ അവകാശപ്പെടുന്നു. മറ്റൊരാളുടെ കൂടെ സോയ ജീവിക്കാന്‍ തുടങ്ങിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുവതിയെ കുത്തിക്കൊന്നു

ജയ്പൂരില്‍ ചായക്കടയില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്ന സമയത്താണ് സോയയെ യുവാവ് കുത്തിയത്. രണ്ടുതവണ കുത്തിയതായി പൊലീസ് പറയുന്നു. കല്യാണം കഴിഞ്ഞ് വൈകാതെ തന്നെ  മഹേഷുമായുള്ള ബന്ധം സോയ അവസാനിപ്പിച്ചതായി പൊലീസ് പറയുന്നു. സോയയെ കാണാതായതോടെ, മഹേഷ് പുനെയിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ മഹേഷുമായി തുടര്‍ന്നും ഒരുമിച്ച് താമസിക്കാന്‍ സോയ താത്പര്യപ്പെട്ടിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

പശ്ചിമബംഗാള്‍ സ്വദേശിയായ സാഹിലുമൊന്നിച്ച് യുവതി ജീവിക്കാന്‍ തുടങ്ങി. ഇതില്‍ മഹേഷ് അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൊബൈല്‍ നമ്പര്‍ മാറ്റിയിട്ടും സോയയെ മഹേഷ് പിന്തുടരാന്‍ തുടങ്ങി. അതിനിടെ സോയ ഡല്‍ഹിയിലേക്ക് പോകുകയും മഹേഷുമായുള്ള എല്ലാവിധ ആശയവിനിമയങ്ങളും അവസാനിപ്പിക്കുകയും ചെയ്തു.

സോയയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മഹേഷ് ഡല്‍ഹിയില്‍ എത്തി. സോയ  സുഹൃത്തിനെ കാണാന്‍ പോയി എന്ന് അറിഞ്ഞ് രാജസ്ഥാനിലും മഹേഷ് എത്തി. അവിടെ ചായക്കടയില്‍ വച്ച് കണ്ട സോയയെ യുവാവ് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

SCROLL FOR NEXT