മലയുടെ മുകളിൽ നിന്ന് താഴേക്ക് വീണ യുവതിയെ രക്ഷിക്കുന്ന ദൃശ്യം സ്ക്രീൻഷോട്ട്
India

സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതി 60 അടി താഴ്ചയിലേക്ക്; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു- വീഡിയോ

മഹാരാഷ്ട്രയില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി മലയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി മലയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ഹോം ഗാര്‍ഡിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് 29കാരിയെ രക്ഷിച്ചത്. 60 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയിലെ സത്താരയിലാണ് സംഭവം. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനിടെയാണ് അപകടം ഉണ്ടായത്. തോസ്ഗര്‍ വെള്ളച്ചാട്ടം കാണാന്‍ പുനെയില്‍ നിന്നെത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട നസ്റീന്‍ അമീര്‍ ഖുറേഷി എന്ന 29കാരിയാണ് അപകടത്തില്‍പ്പെട്ടത്. മലമുകളില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി 60 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

ഹോം ഗാര്‍ഡിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് നസ്രീനെ കൊക്കയില്‍ നിന്ന് പുറത്തെത്തിച്ചത്. ഇത്തരം അപകടങ്ങള്‍ തടയാന്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും വെള്ളച്ചാട്ടങ്ങളും ഞായറാഴ്ച വരെ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോ​ഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!

ഫ്‌ലൈദുബൈ: ഇന്ത്യന്‍ പൈലറ്റിനെതിരായ ആക്രമണം, കേസെടുത്ത് എന്‍ഐഎ

'ഫ്രണ്ട്... പേടി തോന്നുന്നുണ്ടോ? ഗെയിം ഓണ്‍'; കേന്ദ്രത്തോട് പ്രകാശ് രാജ്