Pune Flat| Malayalee Family Dead 
India

പൂനെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ

സാമ്പത്തിക ബാധ്യതകളാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഫ്ലാറ്റിൽ നിന്നും പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പൂനെ: പൂനെ പ്രിംപ്രിയിലെ മോർവാഡിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മൂന്നംഗ മലയാളി കുടുംബം ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ വിനോദ് പി. എസ് (47), ഭാര്യ സിൽജ പിള്ള (44), മകൾ പൂർണിമ (20) എന്നിവരാണ് മരണപ്പെട്ടത്.

മോർവാഡിയിലെ 'കരിഷ്മ ഗ്ലോറി സൊസൈറ്റി'യിലെ വാടക ഫ്ലാറ്റിൽ ഞായറാഴ്ചയായിരുന്നു സംഭവം. കരി കത്തിച്ച് വിഷവാതകം ശ്വസിച്ചും വിഷം ഉള്ളിൽ ചെന്നുമാണ് മൂവരും ജീവനൊടുക്കാൻ ശ്രമിച്ചത്. അയൽവാസികളും നാട്ടുകാരും ചേർന്ന് മൂവരെയും ഉടൻ തന്നെ പ്രിംപ്രിയിലെ യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ആശുപത്രിയിൽ എത്തുമ്പോഴേക്കും വിനോദ് മരണപ്പെട്ടിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സിൽജയും മകൾ പൂർണിമയും കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതകളാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഫ്ലാറ്റിൽ നിന്നും പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. സന്ത് തുക്കാറാം നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

In a tragic development, all three members of a Keralite family—Vinod Pillai, his wife Shilja, and their daughter Purnima—have succumbed after attempting suicide due to severe financial hardship at their residence in Morwadi, Pune.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരും; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നനഞ്ഞ സോക്സ് ധരിക്കുന്നതു കൊണ്ട് ഉണ്ടാക്കുന്ന എട്ട് അപകടങ്ങൾ

തല മൊട്ടയടിച്ച്, കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഹർദിക് പാണ്ഡ്യ

ഹനീഫിക്ക മരിക്കുമ്പോള്‍ ഫാസില ചെറുപ്പം, പുനര്‍വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്; സഹോദരന്‍ പറയുന്നു

'നിങ്ങൾ സിഎം ആകുമ്പോൾ, ഞാൻ പ്രതിപക്ഷ നേതാവായിക്കോളാം'; ഹൈബി ഈഡനോട് ധ്യാൻ ശ്രീനിവാസൻ